കടുത്ത മഞ്ഞിനെ അവഗണിച്ച് അടയിരിക്കുന്ന അമ്മ പരുന്ത്, ദൃശ്യങ്ങൾ കൗതുകമാകുന്നു!

Eagle Covered in Snow
SHARE

സ്വന്തം കുഞ്ഞുങ്ങൾക്കു വേണ്ടി എന്ത് ത്യാഗവും സഹിക്കാൻ അമ്മമാർ തയാറാകും. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കടുത്ത മഞ്ഞു വീഴ്ചയെ അവഗണിച്ച് ശരീരം മുഴുവൻ മഞ്ഞിൽ മൂടി മുട്ടയ്ക്കു മുകളിൽ അടയിരിക്കുന്ന പരുന്താണ് ദൃശ്യങ്ങളിൽ നിറയുന്നത്. മൂന്ന് മുട്ടകളാണ് കൂട്ടിലുണ്ടായിരുന്നത്. ഒരു ഘട്ടത്തിൽ ശരീരം കാണാനാകാത്തവിധം മഞ്ഞിൽ പൊതിഞ്ഞ് പരുന്ത് കൂട്ടിൽ അടയിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തു വന്നപ്പോഴും മഞ്ഞിന് മാറ്റമുണ്ടായിരുന്നില്ല. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ മഞ്ഞിൽ നിന്നും സംരക്ഷിക്കുന്നതും അവയ്ക്കു ഭക്ഷണം നൽകുന്നതും കാണാം. എഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് മനോഹരമായ ഈ ദൃശ്യങ്ങൾ പങ്കുവച്ചത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.

English Summary: Eagle Covered in Snow

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA