പൊന്നാനി സബ് ജയിലിൽ കൗതുകക്കാഴ്ചയായി പതിനാല് വർഷം പ്രായമായ ഈന്തപ്പന കായ്ച്ചു. 2006ൽ ജയിലിലുണ്ടായിരുന്ന അന്തേവാസികളും ജീവനക്കാരും ചേർന്നാണ് മറ്റ് ചെടികൾക്കൊപ്പം ഈന്തപ്പനത്തെയ്യും നട്ടുപിടിപ്പിച്ചത്.കഴിഞ്ഞ 14 വർഷമായി ഈ ഈന്തപ്പന ഇവിടെയുണ്ട്. പഴം കായ്ച്ചില്ലെങ്കിലും, ജയിൽ അന്തേവാസികളും ജീവനക്കാരും പരിപാലനം തുടർന്നു. ഒടുവിൽ ഈ വർഷമാണ് പന കായ്ച്ചുനിൽക്കുന്ന കൗതുകക്കാഴ്ച കാണാൻ സാധിച്ചത്.
കായ്കൾ പഴുത്തുതുടങ്ങിയതോടെയാണ് ഈന്തപ്പന തന്നെയാണെന്ന് ജയിൽ ജീവനക്കാർക്കും ബോധ്യമായത്. കുരു ഇല്ലാത്ത ഗണത്തിൽപ്പെട്ട പഴങ്ങളാണ് പ്രത്യേകത. ഈ വർഷം മഴ കുറഞ്ഞതും ചൂടുകൂടിയതുമാണ് പന കായ്ക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. ജയിൽ വളപ്പിനുള്ളിലായതിനാൽ പഴങ്ങളും സുരക്ഷിതം.
Thousands Of Flamingos Turn Creek Near Mumbai Pink