കനത്ത മഴയിൽ റോഡുകൾ മുങ്ങിയപ്പോൾ മങ്കൊമ്പിൽ നിന്നൊരു വേറിട്ട കാഴ്ച. റോഡ് തോടായപ്പോൾ നിരത്തിലൂടെയെത്തിയ മീനുകളെ പിടിക്കുന്ന തിരക്കിലാണ് നാട്ടുകാർ. തോർത്തു വിരിച്ചു പിടിച്ചും നിരത്തിലൂടെ മുട്ടിലിഴഞ്ഞുമൊക്കെയായിരുന്നു കുട്ടികളുടെയും മുതിർന്നവരുടെയും മീൻ പിടുത്തം.
പള്ളത്തി മത്സ്യമാണ് തോട് കരകവിഞ്ഞപ്പോൾ നിരത്തിലേക്ക് കയറിയത്. പിടികൂടിയ പള്ളത്തിയെ ബക്കറ്റുകളിൽ നിറച്ചുവച്ചിരിക്കുന്നതും ദൃശ്യത്തിൽ കാണാം. വേറിട്ട ഈ ദൃശ്യങ്ങൾ പകർത്തിയത് ക്യാമറാമാൻ ബിനീഷ് പുന്നപ്രയാണ്.
English Summary: People catch fish on flooded road in Moncompu