ADVERTISEMENT

ഒരു തുളസിച്ചെടിക്ക് എത്ര ഉയരമുണ്ടാകും? വടക്കന്‍ പറവൂരുക്കാര്‍ക്ക് ഇനി അഭിമാനത്തോടെ പറയാം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തുളസിച്ചെടി അവരുടെ സ്വന്തമാണെന്ന്. ഏഴിക്കര പഞ്ചായത്തിലെ അനില്‍കുമാറിന്റെ വീട്ടുമുറ്റത്താണ് 340 സെന്റീമിറ്റര്‍ ഉയരമുള്ള ഈ കൂറ്റന്‍ തുളസി. 

കേറ്ററിങ് തൊഴിലാളിയായ അനില്‍ കുമാര്‍ നാല് വര്‍ഷം മുന്‍പാണ് വീട്ടുമുറ്റത്തെ തുളസിത്തറയില്‍ ഈ രാമതുളസി നട്ടത്. ഇന്ന് അത് രണ്ടാള്‍  പൊക്കത്തില്‍ വളര്‍ന്ന് ഗിന്നസ് റെക്കോര്‍ഡിലെത്തി നില്‍ക്കുന്നു. ചിട്ടയായ പരിപാലനമാണ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കാന്‍ സഹായിച്ചതെന്ന്  വീട്ടുകാര്‍ പറയുന്നു.

അദ്ഭുത തുളസി കാണാന്‍‍ നിരവധി പേരാണെത്തുന്നത്. നിലവില്‍ ഏറ്റവും ഉയരമുള്ള തുളസിച്ചെടിയുടെ റെക്കോര്‍‍ഡ് ഗ്രീസിലെ അനസ്തേഷ്യാ ഗ്രിഗോറാക്കിയുടെ പേരിലാണ്. 334 സെന്റീമിറ്ററാണ് അനസ്തേഷ്യയുടെ തുളസിച്ചെടിയുെട ഉയരം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com