ADVERTISEMENT

അഞ്ച് നിറങ്ങളിലൊഴുകുന്ന നദി. കൊളംബിയയിലെ സെറനിയ ഡി ല മകറീന മലനിരകളിലാണ് പ്രകൃതി ഒരുക്കിയിരിക്കുന്ന ഈ വിസ്മയ കാഴ്ച. അഞ്ചു നിറങ്ങളണിഞ്ഞ കാനോ ക്രിസ്റ്റൽ എന്ന മനോഹരമായ നദി മഞ്ഞ, പച്ച, നീല, ചുവപ്പ്, കറുപ്പ് എന്നീ നിറങ്ങളിലാണ് ഒഴുകുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ നദി എന്നാണ് കാനോ ക്രിസ്റ്റൽ അറിയപ്പെടുന്നത്.

ജൂലൈ മുതൽ നവംബർ വരെ നദിയുടെ അടിത്തട്ടിൽ തളിർക്കുന്ന മകരീനിയ ക്ലാവിഗേര എന്ന ജലസസ്യമാണ് ഈ വിസ്മയക്കാഴ്ചയ്ക്കു പിന്നിൽ. കടും ചുവപ്പ് നിറമുള്ള ഈ സസ്യം സൂര്യപ്രകാശത്തിന്റെ വ്യതിയാനം അനുസരിച്ച് മജന്ത, പർപിൾ തുടങ്ങി ചുവപ്പിന്റെ വ്യത്യസ്ത ഭാവങ്ങളിലാണ് പ്രത്യക്ഷപ്പെടുന്നത്. മഞ്ഞ നിറത്തിലും പച്ചനിറത്തിലുമുള്ള നദീതടത്തിലെ മണൽത്തരികളും നീലനിറത്തിലുള്ള തെളിനീരും കൂടിച്ചേരുമ്പോൾ വർണ്ണങ്ങൾ ഇടകലർന്നൊഴുകുന്ന പ്രതീതിയാണ് കാനോ ക്രിസ്റ്റെൽ സമ്മാനിക്കുന്നത്. പഞ്ചവർണ്ണങ്ങളുടെ നദി എന്നും ജലരൂപത്തിലുള്ള മഴവില്ല് എന്നുമൊക്കെ കാനോ ക്രിസ്റ്റലിനു വിളിപ്പേരുകളുണ്ട്.

ചെറുതും വലുതുമായ അനേകം വെള്ളച്ചാട്ടങ്ങൾക്കൊണ്ടും സമ്പന്നമാണ് കാനോ ക്രിസ്റ്റെൽ. ഇതിനു പുറമെ നദിയിലെ പാറക്കൂട്ടങ്ങളിൽ കാലന്തരങ്ങൾകൊണ്ടു രൂപപ്പെട്ട ചെറു കുളങ്ങളുമുണ്ട്. നദിയുടെ അടിത്തട്ടു വരെ ദൃശ്യമാക്കുന്ന തെളിനീരാണ കാനോ ക്രിസ്റ്റലിലേത്. എന്നാൽ ജലജീവികൾ ഒന്നും തന്നെ നദിയിൽ ഇല്ല എന്നതാണ് മറ്റൊരു പ്രത്യേകത. നദിയിലെ പാറക്കൂട്ടങ്ങളിലും നദീതടത്തിലും ജലജീവികൾക്ക് ആവശ്യമായ ധാതുക്കളില്ലാത്തതിനാലാണിത്. അതുകൊണ്ടുതന്നെ ഇവിടെയെത്തുന്നവർക്ക് നദിയിലെ ചെറുകുളങ്ങളിൽ ജലജീവികളെ പേടിക്കാതെ ഇറങ്ങാനും സാധിക്കുന്നു.

English Summary: Cano Cristales River in Colombia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com