ADVERTISEMENT

അമേരിക്കയിലെ യൂട്ടയിൽ കണ്ടെത്തിയ  അജ്ഞാതമായ ഒരു ലോഹ സ്തംഭത്തിന് പിന്നാലെയാണ് ഇപ്പോൾ ശാസ്ത്രലോകം. യൂട്ടയിലെവിജനമായ മരുഭൂമി പ്രദേശത്താണ് ലോഹനിർമിതമായ കൂറ്റൻ സ്തംഭം കണ്ടെത്തിയത്. മണ്ണിന് മുകളിലേക്ക് 12 അടി നീളത്തിൽ ത്രികോണാകൃതിയിലാണ് സ്തംഭം നിൽക്കുന്നത്. 

വന്യജീവി വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നതിനിടെ യാദൃശ്ചികമായി സ്തംഭം കണ്ടെത്തുകയായിരുന്നു. തികച്ചും വിജനമായ മരുഭൂമിയിൽ എങ്ങനെ ഇത്തരമൊരു സ്തംഭമെത്തി എന്നതാണ് ശാസ്ത്രലോകത്തെ കുഴയ്ക്കുന്നത്. അന്യഗ്രഹ ജീവികൾ ഭൂമിയിൽ അവശേഷിപ്പിച്ചു പോയതാവാം ഇതെന്ന രീതിയിലും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എന്നാൽ സ്തംഭം മണ്ണിൽ കൃത്യമായി ഉറപ്പിച്ച നിലയിലാണുള്ളത്. അതിനാൽ ആകാശത്തുനിന്നും  താഴേക്കു പതിച്ചതല്ലെന്ന നിഗമനത്തിലാണ് ഗവേഷകർ.

തിളങ്ങുന്ന തരത്തിലുള്ള ലോഹം കൊണ്ടാണ് സ്തംഭം നിർമിച്ചിരിക്കുന്നത്. മരുഭൂമിയിൽ  ചുവന്ന പാറക്കെട്ടുകൾക്കുള്ളിലായാണ് സ്തംഭം സ്ഥിതി ചെയ്യുന്നത്. എന്നാൽ സുരക്ഷ കണക്കിലെടുത്ത് സ്ഥലത്തെക്കുറിച്ചും സ്തംഭം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന ലോഹത്തേക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങൾ  അധികൃതർ പുറത്തുവിട്ടിട്ടില്ല.

പ്രശസ്ത ഹോളിവുഡ് ചിത്രമായ 2001: സ്പേസ് ഒഡീസിയിൽ കാണുന്ന തരത്തിൽ  ഭൗമേതര ജീവികൾ നിർമിച്ച മോണോലിത്തുകളുമായി യൂട്ടയിൽ കണ്ടെത്തിയ സ്തംഭത്തിന് സാമ്യതകളുണ്ട്. അതിനാൽ സ്പേസ് ഒഡീസിയുടെ ആരാധകരോ അല്ലെങ്കിൽ ഏതെങ്കിലും കലാകാരന്മാരോ നിർമിച്ച സ്തംഭമാവാം ഇതെന്നും ചില ഗവേഷകർ അഭിപ്രായപ്പെടുന്നു. 

സ്തംഭത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വളരെ പെട്ടെന്ന് പ്രചാരം നേടിക്കഴിഞ്ഞു. ലോകമാകെ പ്രതിസന്ധിയിലായ 2020 എന്ന വർഷം പുനരാരംഭിക്കാനുള്ള ബട്ടൻ ആണിതെന്നും, കോവിസ് 19 നുള്ള വാക്സിൻ സ്തംഭത്തിനുള്ളിലുണ്ടാവാമെന്നുമെല്ലാമുള്ള രസകരമായ പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്.

English Summary: Mysterious Monolith Found In US Desert Draws Theories About Aliens, UFOs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com