അന്തരീക്ഷ മലിനീകരണം കുറഞ്ഞു; രണ്ടു മാസം മുൻപേ പൂവണിഞ്ഞ് കാട്ടു പൂവരശുകൾ

 flowering of Rhododendron arboreum
SHARE

ലോക്ഡൗണും കോവിഡ് നിയന്ത്രണങ്ങളും മൂലം അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറഞ്ഞതോടെ മറയൂരിൽ കാട്ടു പൂവരശുകൾ രണ്ടു മാസം മുൻപേ പൂവണിഞ്ഞു. മാർച്ചിൽ പൂവിടാറുള്ള കാട്ടുപൂവരശുകളാണ് നേരത്തേ പൂവണിഞ്ഞിരിക്കുന്നത്. കടും ചുവപ്പു നിറത്തിലുള്ള കാട്ടു പൂവരശ് ‘ആലാഞ്ചി’ എന്ന പേരിലും അറിയപ്പെടുന്നു. റോഡോഡെൻഡ്രോൻ അർബോറിയം എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇതിനു ബുറാഷ് എന്നും പേരുണ്ട്. 

flowering of Rhododendron arboreum
പശ്ചിമഘട്ടത്തിലെ മലനിരകളിൽ പൂവിട്ടു നിൽക്കുന്ന കാട്ടു പൂവരശ്

ഇന്ത്യയുടെ അയൽ രാജ്യമായ നേപ്പാളിന്റെ ദേശീയ പുഷ്പം കൂടിയാണ്.സമുദ്രനിരപ്പിൽ നിന്ന് ആറായിരം അടി ഉയരത്തിലുള്ള മറയൂരിന്റെ വിവിധ ഭാഗങ്ങളിലാണ് ഇവ പൂത്തു നിൽക്കുന്നത് മനോഹര കാഴ്ചയാണ്. ഇരവികുളം ദേശീയ പാർക്ക്, കാന്തല്ലൂർ മന്നവൻ ചോല, എട്ടാം മൈൽ, സൈലന്റ്‌വാലി എന്നിവിടങ്ങളിലാണ് കാട്ടു പൂവരശ് പൂവിട്ടു നിൽക്കുന്നത്. അകലെ നിന്ന് നോക്കിയാൽ പനിനീ‍ർപ്പൂവാണെന്നു  തോന്നും. 10 മീറ്റർ ഉയരം വയ്ക്കുന്ന മരങ്ങളിൽ പൂക്കുന്ന ഇത്തരം പൂക്കൾ 1500 മീറ്ററിനും 2400 മീറ്ററിനും ഇടയിലുള്ള നിത്യഹരിത വനങ്ങളിൽ മാത്രമേ കാണുവാൻ സാധിക്കുകയുള്ളൂ.

English Summary: Impact of climate change on the flowering of Rhododendron arboreum

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA