വീട്ടിലുണ്ടായത് മൂന്നര കിലോ പഞ്ചമുഖി രുദ്രാക്ഷം; മൂന്നു മുഖമുള്ള രുദ്രാക്ഷവും ശേഖരത്തിൽ!

Rudraksha tree bears fruit in Konni
SHARE

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പദ്മകുമാറിന്റെ വീട്ടിലുണ്ടായത് മൂന്നര കിലോ രുദ്രാക്ഷം. കോന്നി സ്വദേശി ഡോക്ടർ ഗോപിനാഥപിള്ള സമ്മാനിച്ച തയ്യാണ് ഈ വർഷം കായ്ച്ചത്. പഞ്ചമുഖി രുദ്രാക്ഷമാണ്. സാധാരണ വലിയ തോതിലൊന്നും നാട്ടിൽ കായ്ക്കാത്ത ഒന്നാണ് രുദ്രാക്ഷം. അതാണിപ്പോൾ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റിന്റെ വീട്ടിൽ ഉണ്ടായത്.

പാകമായവ ശേഖരിച്ചു. മൂന്നര കിലോയോളമുണ്ട്. ഒരു വിഹിതം ആവശ്യക്കാർക്ക് നൽകുന്നതിലും വിരോധമില്ല. പഞ്ചമുഖി കൂടാതെ, വിരളമായി മൂന്നു മുഖമുള്ള രുദ്രാക്ഷവും ഈ ശേഖരത്തിലുണ്ട്. ശൈത്യമേഖലകളിലാണ് സാധാരണയായി രുദ്രാക്ഷം കായ്ക്കാറുള്ളത്. എന്നാൽ നന്നായി പരിപാലിച്ചാൽ ജനുവരി ഫെബ്രുവരി മാസങ്ങളിൽ കേരളത്തിലും ഇവ കാണാം. താഴെ വീഴുന്ന കായ്കളുടെ തൊലി നീക്കം ചെയ്ത് കഴുകി എടുത്താണ് ഇവ  ഉപയോഗിക്കുന്നത്. രുദ്രാക്ഷങ്ങൾക്ക് വിവിധ മുഖങ്ങളുണ്ട്. ഓരോ മുഖവും മാറുന്നതനുസരിച്ച് ഇവയുടെ മൂല്യവും കൂടും.

English Summary: Rudraksha tree bears fruit in Konni

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA