സൂര്യനുചുറ്റും മഴവില്ലഴകിൽ പ്രഭാവലയം; അപൂർവ കാഴ്ച!

Bengaluru Witnesses Rare Rainbow-Coloured Halo Around Sun
Image Credit: Bikram Bhattarai/Twitter
SHARE

സൂര്യനുചുറ്റും വൃത്തം തീർത്ത് മഴവില്ല് പോലെ ഒരു പ്രഭാവലയം. ലോക്ഡൗണിന്റെ വിരസതയിൽ ഇരിക്കുന്ന  ബെംഗളൂരു  നഗരവാസികൾക്ക് അപൂർവ കാഴ്ചയായിരുന്നു കഴിഞ്ഞദിവസം സൂര്യനുചുറ്റും കാണപ്പെട്ട പ്രഭാവലയം.

ബംഗളൂരു നഗരവാസികൾക്ക് കഴിഞ്ഞദിവസം സൂര്യൻ ജ്വലിച്ചത് മഴവിൽ അഴകുള്ള വലയത്തോടെയാണ്. പകൽ 11 മണിക്ക് തെളിഞ്ഞ ആകാശത്ത് കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യനുചുറ്റും ഇതുവരെ കാണാത്ത തരത്തിലാണ് ഒരുമണിക്കൂറോളം സ്വപ്നതുല്യമായ ചിത്ര ചാരുതയോടെ ഈ കാഴ്ച നീണ്ടുനിന്നത്.

മേഘങ്ങളിൽ ഉറഞ്ഞു നിൽക്കുന്ന  ഐസ് പാളികളിൽ തട്ടി സൂര്യകിരണങ്ങൾക്ക് മാർഗ വ്യതിയാനം സംഭവിക്കുന്നതിനെ തുടർന്നാണ് 22 ഡിഗ്രി പ്രഭാവലയം രൂപപ്പെടുന്നത്. ചന്ദ്രന് ചുറ്റും ഇത്തരത്തിൽ പ്രഭാവലയം കാണാറുള്ളതാണ്.

English Summary: Bengaluru Witnesses Rare Rainbow-Coloured Halo Around Sun

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA