തീരത്തടിഞ്ഞത് ഓറഞ്ച് നിറമുള്ള അപൂർവ ഒച്ച്; വിറ്റുപോയത് 18000 രൂപയ്ക്ക്!

 Large Snail Washes Up On River Bank In Andhra Pradesh, Sold For ₹ 18,000
Image Credit: ANI/Twitter
SHARE

കിഴക്കൻ ഗോദാവരി ജില്ലയിലെ നദീതീരത്തു നിന്ന് ലഭിച്ചത് അപൂർവ കടൽ ഒച്ചിനെ. ആന്ധ്ര പ്രദേശിലെ ഉപ്പാഡ ഗ്രാമത്തിലുള്ള നദീതീരത്തു നിന്നാണ് ഒച്ചിനെ ലഭിച്ചത്.ലേലത്തിനു വച്ച ഒച്ച് വിറ്റുപോയത് 18000 രൂപയ്ക്കാണ്. കരയിലും വെള്ളത്തിലും ജീവിക്കുന്നതിൽ വച്ച് ഏറ്റവും വലിയ ഒച്ചു വിഭാഗമാണിത്. ഓറഞ്ച് നിറത്തിലുള്ള ഈ വലിയ ഒച്ചിന്റെ പുറന്തോട് ഏറെ ആകർഷകമാണ്. സിറിങ്സ് അറുവനസ് വിഭാഗത്തിൽ പെട്ട ഒച്ചാണിതെന്ന് വിദഗ്ധർ വ്യക്തമാക്കി. എഎൻഐ ആണ് ഈ വാർത്തയും ചിത്രവും ട്വിറ്ററിലൂടെ പങ്കുവച്ചത്.

പൂർണ വളർച്ചയെത്തിയ ഈ വിഭാഗത്തിൽ പെട്ട ഒച്ചിന് 70 സെന്റീമീറ്ററോളം നീളവും 18 കിലോയോളം ഭാരവുമുണ്ടാകും. ഓസ്ട്രേലിയൻ ട്രംപെറ്റ്  എന്നാണ് ഇവ സാധാരണയായി അറിയപ്പെടുന്നത്. ഇവയുടെ പുറന്തോട് ആഭരണ നിർമാണത്തിന് വ്യാപകമായി ഉപയോഗിക്കുന്നതിനാൽ ഏറെ വംശനാശഭീണണി നേരിടുന്ന പട്ടികയിലാണ് ഇവയും ഉൾപ്പെട്ടിരിക്കുന്നത്. കാറ്റിലോ തിരയിലോ അകപ്പെട്ടാണ് ഇവ സാധാരണയായി കരയിലേക്കെത്താറുള്ളത്. മഴക്കാലത്താണ് ഇവ കൂടുതലായും കാണപ്പെടുക. ഈർപ്പം കുറഞ്ഞ വേനലിൽ ഇവ കൂടുതൽ സമയവും മണ്ണിനടിയിലാണ് കഴിയുക.  

English Summary: Large Snail Washes Up On River Bank In Andhra Pradesh, Sold For ₹ 18,000

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA