മണത്താൽ മതിഭ്രമവും മരണവും സംഭവിക്കാം; ഇത് വിചിത്ര ‘വിഷ’ പുഷ്പം, ഗായികയ്ക്കു സംഭവിച്ചത്?

 Woman ‘accidentally drugs herself’ after sniffing a 'beautiful' flower
Image Credit: TikTok @songsbyralph
SHARE

റോസയുടെയും മുല്ലയുടെയുമൊക്കെ മണം മനം മയക്കുന്നതാണെന്ന് നാം  പറയാറുണ്ട്. എന്നാൽ ഏറെ ഭംഗിയുള്ള ഒരു പൂവ് മണപ്പിച്ച് അക്ഷരാർഥത്തിൽ മയങ്ങിപ്പോയ അനുഭവം പങ്കുവയ്ക്കുകയാണ് കനേഡിയൻ ഗായികയും ഗാനരചയിതാവുമായ റഫേല വേമൻ. വഴിയിൽ കണ്ട പൂവ് ഒരു രസത്തിന്  മണപ്പിച്ച്  ലഹരി കഴിച്ച അവസ്ഥയിൽ ആവുകയായിരുന്നു താനെന്ന് റഫേല പറയുന്നു.

സുഹൃത്തിനൊപ്പം 'മഞ്ഞ നിറത്തിലുള്ള വലിയ പൂവ് മണത്തു നോക്കുന്ന ദൃശ്യമ റഫേല  സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പൂവിന്റെ സുഗന്ധം മൂലം അത് വീണ്ടും വീണ്ടും മണക്കുകയും ചെയ്തു. എന്നാൽ കുറച്ചു സമയത്തിനകം തന്നെ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു തുടങ്ങി. സുഹൃത്തിന്റെ ബർത്ത്ഡേ പാർട്ടിക്ക് പോവുകയായിരുന്ന ഇരുവരും. അവിടെയെത്തി അധിക സമയം നിൽക്കാനാവാതെ അസ്വസ്ഥതകൾ കാരണം വീട്ടിലേക്ക് തന്നെ മടങ്ങി. സ്വബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഇരുവരും . 

വീട്ടിലെത്തിയ ഉടൻ തന്നെ ഉറങ്ങിപ്പോവുകയും ചെയ്തു. ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത തരത്തിൽ വിചിത്രമായ  പേടിപ്പെടുത്തുന്ന സ്വപ്നങ്ങളാണ്  ഇരുവരും കണ്ടത്. സ്ലീപ് പരാലിസിസും ഉണ്ടായതായി റഫേൽ പറയുന്നു. സ്വബോധം വീണ്ടെടുത്ത ശേഷം  അന്വേഷിച്ചപ്പോഴാണ്  തങ്ങൾ വലിയ അപകടത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് മനസ്സിലാക്കിയത്. ഡെവിൾസ് ബ്രെത്ത് എന്നറിയപ്പെടുന്ന അപകടകരമായ ഒരു പൂവാണ് ഇരുവരും മണത്തുനോക്കിയത്. 

ഛർദ്ദി, മോഷൻ സിക്നെസ് പോലെയുള്ള രോഗങ്ങൾക്ക് നൽകുന്ന മരുന്നുകളിൽ ഉപയോഗിക്കുന്ന ബുറുണ്ടാംഗ എന്ന പദാർത്ഥമാണ്  ഡെവിൾസ് ബ്രെത്ത് പൂക്കളിൽ അടങ്ങിയിരിക്കുന്നത്. ഈ പൂവുകൾ അമിതമായി മണത്താൽ മതിഭ്രമവും മരണവും വരെ സംഭവിച്ചേക്കാം എന്ന് വിദഗ്ദ്ധർ പറയുന്നു. ദി സൺ ആണ് ഇത് സംബന്ധിച്ച വാർത്തകൾ പ്രസിദ്ധീകരിച്ചത്. ഡെവിൾസ് ബ്രെത്ത് മണത്തുതുകൊണ്ടു മാത്രം കൊളംബിയയിൽ പ്രതിവർഷം അൻപതിനായിരത്തോളം ആളുകൾ ആശുപത്രികളിൽ  അഡ്മിറ്റാകാറുണ്ടെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് അറിയിക്കുന്നു.

English Summary: Devil's Breath: Woman ‘accidentally drugs herself’ after sniffing a 'beautiful' flower

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA