ADVERTISEMENT

ആലപ്പുഴ ജില്ലയിലെ മാന്നാറില്‍ ചക്കയുടെ ഡ്യൂപ് വിളഞ്ഞു. പ്രവാസിയായ അനില്‍കുമാറിന്‍റെ വീട്ടിലാണ് ഡ്യൂപ് വിളഞ്ഞത്. ഇത് മാത്രമല്ല ഒട്ടേറെ വിദേശവൃക്ഷങ്ങളും അനില്‍കുമാറിന്‍റെ വളപ്പിലുണ്ട്. മലേഷ്യന്‍ ഫലവൃക്ഷമായ ചെമ്പടാക് ആണ് ഇത്. വിദേശരാജ്യങ്ങളില്‍ ഏറെ പ്രചാരത്തിലുള്ള പഴം. കണ്ടാല്‍ ചക്ക പോലെ ഇല കണ്ടാല്‍ മാങ്കൊസ്റ്റിന്‍റെ ഇലപോലെ.

രണ്ടര കിലോ ഭാരം വരും. പഴുത്ത വരിക്ക ചക്കയെക്കാൾ ഇരട്ടി മധുരമാണെന്ന് അനിൽകുമാർ പറഞ്ഞു. പ്രവാസിയായ അന്നിൽകുമാറിനു മലേഷ്യയിൽ നിന്നെത്തിയ മലയാളി സൃഹൃത്ത് സമ്മാനിച്ചതാണ് ഈ ചെടിയുടെ തൈ. സാധാരണ വളങ്ങളിട്ടാണ് പരിചരിച്ചത്. കേരളത്തിലും ഇവയ്ക്കു വളരാൻ നല്ല കാലാവസ്ഥയാണ്. ആദ്യ വിളവിൽ തന്നെ പത്തോളം ഫലങ്ങൾ കിട്ടി. വിദേശ കമ്പോളങ്ങളിൽ നല്ല വിലയുള്ള ചെമ്പടാക്ക് കേരള വിപണിയിൽ ലഭ്യമായിട്ടില്ലാത്തതിനാൽ വില നിർണയിച്ചിട്ടില്ലെന്ന് അനിൽ പറഞ്ഞു

രുചിക്ക് ആഞ്ഞിലിച്ചക്കയോ‌‌ടാണ് സാമ്യമെന്ന് അനില്‍കുമാര്‍ പറയുന്നു. നാലാംവര്‍ഷം തന്നെ നാല്‍പതിലധികം കായ്കളുണ്ടായി.വിയറ്റ്നാം ഏര്‍ലി, ഫിലാസാന്‍, തായ്‌ലന്‍ഡ്,തുര്‍ക്കി തുടങ്ങിയരാജ്യങ്ങളിലെ പലതരം പ്ലമ്മുകള്‍, കമണ്ഡലുമരം, കര്‍പ്പൂരമരം, രുദ്രാക്ഷം, ശിംശിപാ, മില്‍ക്ക് ഫ്രൂട്ട്, പെലിക്കണ്‍ ഫ്ലവര്‍, കൃഷ്ണനാല്‍, ഇരുപതില്‍പരം വ്യത്യസ്തങ്ങളായ ആമ്പലുകളും താമരകളുമെല്ലാം അനില്‍കുമാറിന്‍റെ വീട്ടിലുണ്ട്. 

English Summary: Malaysian Cempedak Bear Fruit in Mannar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com