മെട്രോ നഗരത്തിൽ പൂവിട്ട് സഹസ്രദളപത്മം; ആയിരമിതളുമായി ചന്തം നിറയുന്ന കാഴ്ച

housand petal lotus bloomsin terrace garden in Kochi
SHARE

മെട്രോ നഗരത്തിലും പൂവിട്ട് സഹസ്രദളപത്മം. വടുതല ചാണ്ടി റോഡില്‍ മുരളീധര പൈയുടെ വീടിന്റെ ടെറസിലാണ് മനോഹര കാഴ്ച ഒരുങ്ങിയത്. ആയിരമിതളുകളില്‍ ചന്തം നിറച്ചൊരു കാഴ്ച. വടുതലയില്‍ നിന്നാണിത്. ടെറസില്‍ ബക്കറ്റിലാണ് സഹസ്രദള പത്മം നട്ടത്. പെരുമ്പാവൂരില്‍ നിന്നാണ് വിത്തുകൊണ്ടുവന്നത്.

വിവധതരം താമരകള്‍ ഇവിടെയുണ്ട്. താമരയുള്‍പ്പെടെയുള്ള പൂവുകള്‍ കൊണ്ട് മാല കെട്ടി ക്ഷേത്രങ്ങളില്‍ നല്‍കുകയാണ് ഈ കുടുംബം. അപൂര്‍വമായെ കേരളത്തില്‍ സഹസ്രദള പത്മം പൂവിടാറുള്ളു. ദേവീദേവന്‍മാരുടെ ഇരിപ്പിടമായി പുരാണങ്ങളില്‍ വിശേഷിപ്പിക്കുന്ന ഈ താമര കേരളത്തിന്‍റെ കാലാവസ്ഥയില്‍ അപൂര്‍വമായി മാത്രമേ പൂവിടാറുള്ളു. ആയിരമിതളുള്ള താമരകാണാന്‍ കാഴ്ചക്കാരും ഏറെയുണ്ട്.

English Summary: Thousand petal lotus bloomsin terrace garden in Kochi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA