ADVERTISEMENT

ഔഷധഗുണം ഏറെയുള്ള സസ്യമാണ് കറ്റാർ വാഴ. അത്യപൂർവമായി മാത്രമേ കറ്റാർവാഴ പൂവിടാറുള്ളൂ. കണ്ണൂർ പയ്യന്നൂരിലെ തായിനേരി മാട്ടുമ്മലിലെ നാരായണന്റെ വീട്ടിലെത്തിയാൽ ഈ അപൂർവ കാഴ്ച കാണാം. കറ്റാർ വാഴ പൂത്തു നിൽക്കുന്നത് പലരും കണ്ടിട്ടുണ്ടാവില്ല. വിരളമായി മാത്രമേ ഈ ഔഷധ സസ്യം പൂവിടാറുള്ളൂ. തായിനേരി മാട്ടുമ്മൽ നാരായണന്റെ വീട്ടിലാണ് കറ്റാർ വാഴ പൂക്കൾ തലയുയർത്തി നിൽക്കുന്നത്. 

ചാണകമാണ് പ്രധാന വളമായി ഉപയോഗിച്ചത്. ഓറഞ്ച് നിറത്തിലുള്ള ഈ പൂക്കളാണ് ഇപ്പോൾ നാട്ടിലെ താരം. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് കറ്റാർവാഴ പൂവിട്ടതെന്ന് നാരായണൻ പറഞ്ഞു. വേറിട്ട കാഴ്ച കാണാൻ സമീപവാസികളടക്കം നാരായണന്റെ വീട്ടിൽ എത്താറുണ്ട്. പേരുകേട്ട ഔഷധ സസ്യമായ കറ്റാർവാഴയിൽ പൂക്കൾ വിരിഞ്ഞതിന്റെ സന്തോഷത്തിലാണ് നാരായണനും കുടുംബവും,

English Summary: Aloe Vera plant blooms at Kannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com