പാഴ്ച്ചെടിയല്ല, ഊട്ടിയിൽ നിന്നെത്തുന്നത് ഉണ്ണിച്ചെടി കൊണ്ടുണ്ടാക്കുന്ന ഫർണിച്ചർ!

HIGHLIGHTS
  • മുതുമലയിലെ ആദിവാസി കൂട്ടായ്മയുടെ പുതിയ ഉൽപന്നം
Tribals Are Making Eco-Friendly Furniture Using Lantana Weed
SHARE

മുള, ഈറ്റ, ചൂരൽ തുടങ്ങിയവ കൊണ്ടുള്ള ഫർണിച്ചർ നമ്മൾ കാണാറുണ്ട്. എന്നാലിതാ, ഊട്ടിയിൽ നിന്നെത്തുന്നു, ഉണ്ണിച്ചെടി കൊണ്ടുണ്ടാക്കുന്ന ഫർണിച്ചർ. സാധാരണയായി പാഴ്ച്ചെടിയായി കണക്കാക്കുന്നതാണ് ഉണ്ണിച്ചെടി (ലാന്റന). പൂച്ചെടി, കൊങ്ങിണി, അരിപ്പൂ, വേലിപ്പൂ, ഒടിച്ചുത്തി തുടങ്ങിയ പേരുകളിലും വിവിധയിടങ്ങളിൽ ഈ ചെടി അറിയപ്പെടുന്നു. നാട്ടിൻപുറങ്ങളിൽ മുൻപൊക്കെ ധാരാളം കാണുമായിരുന്ന ഇവ കുറഞ്ഞുവരികയാണ്. എന്നാൽ, കേരളത്തിലെയും തമിഴ്നാട്ടിലെയും കാടുകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ചെടികളിലൊന്നാണിത്.

Tribals Are Making Eco-Friendly Furniture Using Lantana Weed

ഇടതൂർന്നു വളരുന്ന ഇവ മൃഗങ്ങൾ കഴിക്കില്ല. മറ്റു ചെടികൾക്കു ഭീഷണിയായി വളരുന്ന ഇവ വനം വകുപ്പു വെട്ടിമാറ്റുകയാണു പതിവ്. ഇങ്ങനെ വെട്ടിക്കളയുന്നവ ശേഖരിക്കുന്നതാണ് മുതുമല തെപ്പക്കാട്ടിലെ കുറുംബ ആദിവാസി വിഭാഗത്തിൽപെട്ടവരുടെ കരവിരുതിൽ ഫർണിച്ചറാകുന്നത്. സോഫ, ടീ പോയ്, സ്റ്റൂൾ, ഊഞ്ഞാൽ, ഡ്രസിങ് ടേബിൾ, പൂക്കൂട തുടങ്ങിയവയാണ് ഇവർ നിർമിക്കുന്നത്. ചെടിയുടെ തണ്ടുകളിലെ തോൽ ചീകി മാറ്റും. തണ്ട് വേവിച്ചു പാകപ്പെടുത്തി വളവു നിവർത്തി നേരെയാക്കി ഫർണിച്ചറിന് ആവശ്യമുള്ള അളവിൽ മുറിച്ചെടുക്കും.

Tribals Are Making Eco-Friendly Furniture Using Lantana Weed

മുതുമല തെപ്പക്കാട്ടിലെ മാരന്റെ നേതൃത്വത്തിലാണു നിർമാണം. തെപ്പക്കാട്ടിലെ വനം വകുപ്പു റിസപ്ഷൻ ഓഫിസിനു സമീപം ഇവ പ്രദർശിപ്പിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ കാരണം സന്ദർശകരെ അനുവദിക്കാത്തതിനാൽ തങ്ങളുടെ ഉപജീവന മാർഗവും അടഞ്ഞതായി മാരൻ പറയുന്നു. കോവിഡ് നിയന്ത്രണങ്ങൾ മാറി സന്ദർശകർ എത്തുന്നതും കാത്തിരിക്കുകയാണ് ഇവർ. 

English Summary: Tribals Are Making Eco-Friendly Furniture Using Lantana Weed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS