ഭീമൻ ചേന; പന്ത്രണ്ട് അടിയിലധികം ഉയരം; ഗിന്നസ് റെക്കോർഡിൽ ഇടം നേടാൻ ശ്രമം !

12-ft-tall yam plant pulls crowd in Kasaragod; farmer tries to bag world record
SHARE

കാസര്‍കോട് വെസ്റ്റ് എളേരിയില്‍ ഒരു കര്‍ഷകന്‍റെ ചേനയ്ക്ക് പന്ത്രണ്ട് അടിയിലധികം ഉയരം. ഈ ചേനയുമായി ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടാനുള്ള ശ്രമത്തിലാണ് ബിനു എന്ന കര്‍ഷകന്‍. തുരുത്തേല്‍ സ്വദേശിയായ ബിനു ജോണിന്‍റെ കൃഷിയിടത്തിലാണ് പന്ത്രണ്ട് അടിയിലധികം ഉയരമുള്ള ചേന വളര്‍ന്നത്. പത്തടിയോളമാണ് ചേനയുടെ ഉയരത്തില്‍ ഇതുവരെയുള്ള ലോകറെക്കോര്‍ഡ്. സാധാരണ ആറടിവരെയാണ് പരമാവധി ചേനയുടെ ഉയരമുണ്ടാവുക. ബിനുവിന്‍റെ കൃഷിയിടത്തില്‍ ഇത് നേരെ ഇരട്ടിയായി. പൂർണമായും ജൈവവളം ഉപയോഗിച്ചായിരുന്നു ഈ ചേനക്കൃഷി.

കഴിഞ്ഞവർഷം 36 കിലോ തൂക്കമൂള്ള ഏത്തവാഴക്കുല ലഭിച്ചിരുന്നു. അതേ സ്ഥലത്താണ് ഇത്തവണ ഏപ്രിലില്‍ ചേന നട്ടത്‌. മലയോരത്തെ മികച്ച ജൈവ കർഷകനാണ് ബിനു. വർഷങ്ങളായി ഭൂമി പാട്ടത്തിനെടുത്തും സ്വന്തം പറമ്പിലുമായാണ് കൃഷി നടത്തുന്നത്. കോവിഡ് കാരണം കൃഷി വഴിമുട്ടിയതിന്‍റെ സങ്കടത്തിനിടയിലും ഏറ്റവും ഉയരമുള്ള ചേന വളര്‍ത്താനായതിന്‍റെ സന്തോഷത്തിലാണ് ഈ കര്‍ഷകന്‍.

English Summary: 12-ft-tall yam plant pulls crowd in Kasaragod; farmer tries to bag world record

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS