ADVERTISEMENT

സമുദ്ര നിരപ്പിൽ നിന്നും ഏകദേശം രണ്ടായിരം അടി ഉയരത്തിൽ പരന്നു കിടക്കുന്ന തടാകം. കണ്ണീരുപോലെ തെളിഞ്ഞ വെള്ളവുമായി പോർച്ചുഗലിലെ നക്ഷത്ര മലനിരകൾക്കു മുകളിൽ സ്ഥിതി ചെയ്യുന്ന ആ തടാകം പതിറ്റാണ്ടുകളായി തനിക്കുള്ളിൽ ഒരു രഹസ്യം ഒളിപ്പിച്ചു വച്ചിരുന്നു. മനോഹരമായ ജലവിതാനത്തിനുള്ളിൽ നിന്നും നരകത്തിലേക്ക് തുറക്കുന്ന ഒരു വാതിൽ.

ഒറ്റ നോട്ടത്തിൽ അപകടകരമായ ഒരു ചുഴി. തടാകത്തിനുള്ളിൽ ഈ ചുഴി എങ്ങനെ ഉണ്ടായി എന്ന് അദ്ഭുതപ്പെട്ട് സൂക്ഷിച്ച് നോക്കിയാൽ കാണാം മറ്റൊരു ലോകത്തിലേക്കെന്ന പോലെ ഒരു തുരങ്കം. ആറുപതിറ്റാണ്ടുകൾക്കു മുൻപ്  വെള്ളത്തിനു നടുവിൽ വൃത്താകൃതിയിൽ നിർമിക്കപ്പെട്ട ഒരു അണക്കെട്ടാണ് അവിശ്വസനീയമെന്ന് വിശേഷിപ്പിക്കാവുന്ന ഈ കാഴ്ചയൊരുക്കുന്നത്. 1955ൽ നിർമ്മിക്കപ്പെട്ട ഈ അണക്കെട്ട് 2014 വരെ ഒരു രഹസ്യമായി തുടരുകയായിരുന്നു. പോർച്ചുഗലിലെ ജല-വൈദ്യുത സംവിധാനത്തിന്റെ ഭാഗമായാണ് ഇത് നിർമിക്കപ്പെട്ടത്. 

 The Secret Behind Covao Dos Conchos

പാറക്കൂട്ടങ്ങളും ചെറുചെടികളും ഒക്കെയായി പ്രകൃതി തന്നെ സൃഷ്ടിച്ചതെന്ന് തോന്നും വിധമാണ് ഈ ചെറിയ അണക്കെട്ടിന്റെ നിർമാണം. പാതാളത്തലേക്കെന്ന പോലെ തുറന്നു കിടക്കുന്നതിനാലാവണം നരകത്തിലെ കിണർ (Covao do Conchos) എന്നാണ് ഈ നിർമിതിക്കു നൽകിയിരിക്കുന്ന പേര്. റൈബെയ്റ ഡാസ് നേവ്സ് എന്ന നദിയിൽ നിന്നും ലാഗ്വ കോംപ്രിഡ അണക്കെട്ടിലേക്ക് ജലം എത്തിക്കുന്നതിനായാണ് അണക്കെട്ട് നിർമിച്ചത്. 48 മീറ്റർ വ്യാസമുള്ള അണക്കെട്ടിൽ നിന്നും 1519 മീറ്റർ നീളമുള്ള തുരങ്കത്തിലൂടെയാണ് ലാഗ്വ കോംപ്രിഡയിലേക്ക് ജലം എത്തുന്നത്.

English Summary:  The Secret Behind Covao Dos Conchos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com