കൂർഗിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം; വർണക്കാഴ്ച 12 വർഷത്തിനു ശേഷം, വിഡിയോ!

Rare And Beautiful Neelakurinji Flowers That Bloom Once Every 12 Years Come To Life In Coorg
Image Credit: IANS/Twitter
SHARE

12 വർഷത്തിനുശേഷം കർണാടകയിലെ കൂർഗിൽ നീലക്കുറിഞ്ഞി പൂക്കളുടെ വസന്തകാലം വിരുന്നിനെത്തി. മണ്ടൽപാട്ടി, കൊട്ടെ ബെട്ട, കുമാര പർവത എന്നിവിടങ്ങളിലുള്ള രണ്ട് മലഞ്ചെരുവുകളിലായാണ് നീലക്കുറിഞ്ഞികൾ പൂത്തത്. നീലകലർന്ന വയലറ്റ് നിറമുള്ള പൂക്കൾ കൊണ്ട് താഴ്‌വാരമാകെ മൂടിയിട്ടുണ്ട്. ഇവിടെനിന്നുള്ള മനം മയക്കുന്ന ചിത്രങ്ങളാണ്  ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 

പ്രകൃതിഭംഗി കൊണ്ട് കർണാടകത്തിലെ കശ്മീർ എന്നറിയപ്പെടുന്ന കൂർഗിലെ മടിക്കേരിയിൽ നീലക്കുറിഞ്ഞികൾ പൂത്തതോടെ മനോഹരമായ  കാഴ്ച ആസ്വദിക്കാൻ സന്ദർശകരുടെ നീണ്ട നിരയാണ്. കഴിഞ്ഞയാഴ്ചയാണ് നീലക്കുറിഞ്ഞികൾ പൂത്തു തുടങ്ങിയത്. വരുന്ന ഏതാനും ദിവസങ്ങൾകൊണ്ട് ഈ പ്രദേശമാകെ നീലക്കുറിഞ്ഞി പൂക്കൾ നിറയും. 

സ്നേഹത്തിന്റെ പുഷ്പം എന്നാണ് നീലകുറിഞ്ഞികൾ അറിയപ്പെടുന്നത്. ആകെ 250 ഇനത്തിൽപ്പെട്ട കുറിഞ്ഞിപൂക്കൾ ഉണ്ടെന്നാണ് കണക്ക്. ഇവയെല്ലാം വ്യത്യസ്ത ഇടവേളകളിൽ പുക്കുന്നവയാണ്. ചില പൂക്കൾ അഞ്ചുവർഷത്തിലൊരിക്കൽ പൂക്കുമ്പോൾ മറ്റുചിലത് 12 വർഷത്തിൽ ഒരിക്കലും ചിലത് 14 വർഷത്തിൽ ഒരിക്കലുമാണ് പൂവിടുന്നത്. 

ഇന്ത്യയിൽ 46 ഇനത്തിൽപ്പെട്ട നീലക്കുറിഞ്ഞിപൂക്കളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. 1300 മുതൽ 2400 മീറ്റർ വരെ ഉയരമുള്ള പ്രദേശങ്ങളിലാണ്  നീലക്കുറിഞ്ഞികൾ ഉണ്ടാവുന്നത്. ഒരു ചെടിക്ക് സാധാരണഗതിയിൽ 30 മുതൽ 60 സെന്റിമീറ്റർ വരെ ഉയരമുണ്ടാകും.കാഴ്ചയ്ക്കുള്ള ഭംഗിക്ക് പുറമേ  ഇവയ്ക്ക് ഏറെ ഔഷധഗുണവുമുണ്ട്.

English Summary: Rare And Beautiful Neelakurinji Flowers That Bloom Once Every 12 Years Come To Life In Coorg

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS