അരയന്നപ്പിട പോലെ ഒരു ‘പപ്പായ’; വടക്കൻ പറവൂരിൽ പ്രകൃതിയൊരുക്കിയ കൗതുകക്കാഴ്ച, വിഡിയോ!

Swan Shaped Papaya fruit in North Paravur
SHARE

അരയത്തിന്റെ രൂപത്തിൽ ഒരു പപ്പായ.  വടക്കൻ പറവൂർ പുത്തൻവേലിക്കര സീജോ ആൻറണിയുടെ വീട്ടിലാണ് പ്രകൃതിയൊരുക്കിയ ഈ കൗതുക കാഴ്ച. നല്ല നാടൻ പപ്പായ പുത്തൻവേലിക്കരക്കാരന്‍ സീജോ ആന്റണിയുടെ വീടിന് പിന്നാമ്പുറത്തുണ്ടായത്. വീട്ടുകാർ നട്ടുവളർത്തിയതൊന്നുമല്ല.  തനിയെ വളർന്ന പപ്പായ മരത്തിൽ പ്രകൃതിയുടെ സൃഷ്ടി. പാകമായ പപ്പായ കുത്തി താഴെയിട്ടപ്പോൾ മാത്രമാണ് ഇക്കാണുന്ന രൂപം വീട്ടുകാര്‍പോലും തിരിച്ചറിഞ്ഞത്. കാര്യങ്ങള്‍ ഇപ്പോള്‍ പണ്ടത്തെപ്പോലെയല്ലല്ലോ. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ പപ്പായയുടെ പടം അങ്ങനെ വൈറലായി. 

പപ്പായ മുറിക്കാന്‍ ഇപ്പോൾ വീട്ടുകാര്‍ക്ക് മടിയാണ്. ഉണക്കി സൂക്ഷിക്കാനൊക്കെയാണ് ഇവരുടെ പ്ളാന്‍. ഏതായാലും സീജോയുടെയും ഭാര്യയുടെയും മൊബൈല്‍ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചവരില്‍ ചില പ്രമുഖ വ്ളോഗര്‍മാരുമുണ്ട്. വൈറലായ പപ്പായയ്ക്കൊപ്പം നിന്നുള്ള സെല്‍ഫി. എഫ്ബിയിലും യൂട്യൂബിലും അടക്കം കിട്ടാനുള്ള ലൈക്കുമടക്കം പപ്പായയുടെ സാധ്യതകള്‍ തേടി സീജോയുടെ വീട്ടിലേക്ക് മലയാളികൾ ഒഴുകുകയാണ്.

English Summary:  Swan Shaped Papaya fruit in North Paravur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS