മറയൂരിൽ കാലം തെറ്റി പൂവിട്ട് കാട്ടുപൂവരശ്; കാരണം കാലാവസ്ഥയിലെ വ്യതിയാനമോ?

Rhododendron arboreum in full bloom in Marayoor
SHARE

മറയൂരിനെയും പരിസരത്തുമുള്ള മലനിരകളെയും വർണശബളമാക്കി കാട്ടുപൂവരശ് കാലം തെറ്റി പൂവിട്ടു. കാഴ്ചയിൽ റോസ് എന്നു തോന്നിപ്പിക്കുന്ന കടും ചുവപ്പുനിറത്തിലുള്ള കാട്ടുപൂവരശ് ആലാഞ്ചി എന്ന പേരിലും അറിയപ്പെടുന്നു.  റോഡോഡെൻഡ്രോൻ അർബോറിയം എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഇതിനെ ബുറാൻസെന്നും പേരുണ്ട്. ഗ്രീക്ക് ഭാഷയിൽ നിന്നാണു റോഡോഡെൻഡ്രോൻ എന്ന പേര് ഉണ്ടായത്. റോഡ് എന്നാൽ റോസ് എന്നും ഡെൻഡ്രോൻ എന്നാൽ ട്രീ എന്നുമാണ് അർഥം. 

പ്രധാന ടൂറിസം കേന്ദ്രമായ ഇരവികുളം നാഷനൽ പാർക്ക്, കാന്തല്ലൂർ മന്നവൻചോല, എട്ടാംമൈൽ, സൈലന്റ്‌വാലി എന്നിവിടങ്ങളിലാണു കാട്ടുപൂവരശ് ഏറ്റവും അധികം കാണപ്പെടുന്നത്. 10 മീറ്റർ ഉയരം വയ്ക്കുന്ന മരങ്ങളിൽ പൂക്കുന്ന ഇത്തരം പൂക്കൾ 1500 മീറ്ററിനും 2400 മീറ്ററിനും ഇടയിലുള്ള നിത്യഹരിത വനങ്ങളിൽ മാത്രമേ കാണാൻ കഴിയുകയുള്ളൂ.

സാധാരണയായി മാർച്ച് മാസം അവസാനിച്ച് വേനൽ കടുക്കുന്ന സമയത്തു പൂവിട്ടിരുന്ന ഇവ കാലാവസ്ഥയിലെ വ്യതിയാനം മൂലമാകാം ഈ മാസം പൂത്തതെന്നു പ്രകൃതിസ്നേഹികൾ പറയുന്നു. കാട്ടുപൂവരശിന്റെ പൂവ് നേപ്പാളിന്റെ ദേശീയപുഷ്പവും ഹിമാചൽപ്രദേശ്, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളുടെ സംസ്ഥാനപുഷ്പവുമാണ്. കാട്ടുപൂവരശ് മരം ഉത്തരാഖണ്ഡിന്റെ സംസ്ഥാന വൃക്ഷവുമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA