ഇവിടെ എത്തിയവർ മടങ്ങി വന്നിട്ടില്ല; ഇന്ത്യയിലെ നിഗൂഢ തടാകം,‘ലേക്ക് ഓഫ് നോ റിട്ടേൺ’!

Lake of No Return: The Mysterious Lake Of India No One Has Ever Escaped
Image credit: Shutterstock
SHARE

മനുഷ്യന് വ്യക്തമായ ഉത്തരം നൽകാനാവാത്ത നിഗൂഢതകൾ ഭൂമിയിൽ ഏറെയാണ്. അത്തരത്തിലൊന്നാണ് ഇന്ത്യ- മ്യാന്മാർ അതിർത്തിയിലുള്ള  ലേക്ക് ഓഫ് നോ റിട്ടേൺ എന്ന തടാകം. ഈ തടാകത്തിന്റെ പ്രത്യേകത എന്താണെന്നത് പേരിൽ നിന്നു തന്നെ വ്യക്തമാണ്. തടാകത്തിനു സമീപമെത്തുന്നവർക്ക് പിന്നീട് ഒരു മടങ്ങി വരവ് ഉണ്ടാവില്ല എന്നാണ് പരക്കെയുള്ള വിശ്വാസം.

തടാകത്തെക്കുറിച്ച് ഒട്ടേറെ  കഥകളാണ് പ്രദേശവാസികൾക്കിടയിൽ പ്രചാരത്തിലുള്ളത്. പണ്ടുകാലത്തെങ്ങോ ഒരു ഗ്രാമവാസിക്ക് തടാകത്തിൽ നിന്നു വലിയ മീനിനെ ലഭിച്ചു. അയാൾ അത് പാകം ചെയ്ത് ഗ്രാമത്തിലുള്ളവർക്കായി വിരുന്നൊരുക്കി. എന്നാൽ അതേ ഗ്രാമത്തിലുണ്ടായിരുന്ന ഒരു വൃദ്ധയ്ക്കും ചെറുമകൾക്കും വിരുന്നിലേക്ക് ക്ഷണമുണ്ടായിരുന്നില്ല. ഇതിൽ കലിപൂണ്ട തടാകത്തിന്റെ സംരക്ഷകായ ദേവത വൃദ്ധയ്ക്കും ചെറുമകൾക്കും മുന്നിൽ പ്രത്യക്ഷപ്പെട്ട് അവരോട് ഗ്രാമത്തിൽ നിന്നു പോകുവാൻ ആവശ്യപ്പെട്ടു. പിറ്റേദിവസം തന്നെ ഗ്രാമം മുഴുവനായി  തടാകത്തിലേക്ക് മുങ്ങിപ്പോയി എന്നാണ് നാട്ടുകാരുടെ വിശ്വാസം.

ഇതിനുപുറമെ പല കഥകളും പ്രചാരത്തിലുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ഏതാനും ജാപ്പനീസ് സൈനികർ വഴിതെറ്റി തടാകത്തിനരികിലെത്തിയെന്നും അവരെല്ലാവരും അവിടെവച്ചു തന്നെ മലേറിയ ബാധിച്ച് മരണപ്പെട്ടു എന്നുമാണ് അക്കഥ. ഇതേകാലത്ത്  പല സഖ്യകക്ഷികളും എയർക്രാഫ്റ്റുകളുടെ എമർജൻസി ലാൻഡിങ്ങിനായി ഈ പ്രദേശം ഉപയോഗിച്ചിരുന്നതായും എയർക്രാഫ്റ്റുകൾ തകർന്ന് അവയിൽ ഉണ്ടായിരുന്നവരെല്ലാം തടാകത്തിനു സമീപത്തുവച്ച്  മരിച്ചതായുമാണ് മറ്റൊരു കഥ.

ഇസ്രയേലിൽ പണ്ട് ഉണ്ടായിരുന്നത് എന്ന് വിശ്വസിക്കപ്പെടുന്ന പത്ത് ഗോത്രവർഗങ്ങളിൽ ഒന്നിനെ സംബന്ധിച്ച രേഖകളിൽ ഈ തടാകത്തിന്റെ പേര് രേഖപ്പെടുത്തിയിട്ടുള്ളതായി ഒരു ഗ്രന്ഥകാരൻ വെളിപ്പെടുത്തിയിരുന്നു. ആ പ്രത്യേക ഗോത്രവർഗം ഇപ്പോഴും ആർക്കും കാണാനാവാത്ത നിലയിൽ തടാകത്തിന് സമീപമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം.

ഇത്തരം കഥകൾ പ്രചാരത്തിലുള്ളതുകൊണ്ട് തടാകത്തിൽ ഇറങ്ങി പരീക്ഷിക്കാൻ ആരും ഒന്നു മടിക്കുകതന്നെ ചെയ്യും. നിലവിൽ ഇവിടം ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. അതേസമയം ഇവിടേക്കെത്തുന്നവരെ ലക്ഷ്യമിട്ട് പ്രചരിക്കപ്പെടുന്ന ഒരു അന്ധവിശ്വാസമാണ്  ഇതെന്നു കരുതുന്നവരും കുറവല്ല.

English Summary: Lake of No Return: The Mysterious Lake Of India No One Has Ever Escaped

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA