അപൂർവയിനം ഒറ്റമൂലികളുടെ പറുദീസ; 108 പച്ചമരുന്നുകളുമായി കർഷകൻ

Rare Medicinal Plant Cultivation
വാളക്കുഴി പടലുമാങ്കൽ വീട്ടിൽ വർഗീസ് ജോർജ് തന്റെ ഒൗഷധ സസ്യ തോട്ടത്തില്‍.
SHARE

അപൂർവയിനം ഒറ്റമൂലികളുടെ പറുദീസ അന്യംനിൽക്കുന്ന 108ൽപരം പച്ചമരുന്നുകളുടെ സംരക്ഷണവുമായി ഒരു കർഷകൻ. പെരുമ്പെട്ടി എഴുമറ്റൂർ വാളക്കുഴി പടലുമാങ്കൽ വീട്ടിൽ വർഗീസ് ജോർജ് എന്ന രാജുവാണ് ഈ വ്യത്യസ്ത കർഷകൻ. തന്റെ പുരയിടത്തിൽ ലാഭകരമായ മറ്റ് കൃഷികൾക്ക് മുതിരാതെ അന്യമാകുന്ന സസ്യസമ്പത്ത് പരിപാലിക്കുന്നതിനു തുനിഞ്ഞിറങ്ങുന്നത്. സീതമുടി മുതൽ അസ്ഥിരോഗത്തിനുള്ള എല്ലൊടിയൻ, വേർപെട്ടതിനെ കൂട്ടിചേർക്കുന്ന ചൂരക്കാളി, സ്ത്രീ ജന്യ രോഗങ്ങൾക്കുള്ള കൽതാമര, പാമ്പുശല്യത്തിനുള്ള അണലിവേഗം, അരൂത, കല്ലൊടുക്കി, കാട്ടുചേന, ചങ്ങലംപരണ്ട, ഞരമ്പോടൽ, നക്കുംവള്ളി ( നാക്കുംവള്ളി), പൊന്നുള്ളി, ബ്രസീൽ ആത്ത, ബ്രസീൽ ചേന, മണിത്തക്കാളി, മുള്ളമൃത്, വിഷമൂലി, സഫേദ് മുസ്‌ലി, ജലതരണ്ടി ഇങ്ങനെ പടരുന്നു സസ്യങ്ങളുടെ നാമങ്ങൾ.തന്റെ ഒന്നരയേക്കർ കൃഷിയിടത്തിലും വീട്ടുമുറ്റത്തുമായി വ്യാപരിച്ചിരിക്കയാണ് ദിവ്യഒൗഷധങ്ങളായ ഒറ്റമൂലികൾ.

 മഞ്ഞളിൽ കസ്തൂരി മഞ്ഞൾ, കരിമഞ്ഞൾ അടക്കം 5 ഇനങ്ങൾ. എല്ലാവരും ലാഭകരമായ കൃഷിയിലേക്ക് തിരിയുമ്പോൾ അന്യംനിൽക്കുന്ന പച്ചമരുന്നുകളുടെയും ഒറ്റമൂലികളും വരും തലമുറയ്ക്കായി നട്ടുവളർത്തി പരിപാലിക്കുകയാണ് അറുപത്തിയഞ്ചുകാരൻ . 23 വർഷം വർഷമായി ആദിവാസി മേഖലയിൽ അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഇദ്ദേഹം. അവരിൽ നിന്ന് കാട്ടറിവിലൂടെ ലഭിച്ച മരുന്നുകളാണ് ഇപ്പോൾ 12 വർഷമായി സംരക്ഷിച്ചു വരുന്നത്. ചെടികൾ ശേഖരിക്കുന്നതിന് സമീപ സംസ്ഥാനങ്ങളടക്കം യാത്ര ചെയ്യുന്നു. 

അത്യപൂർവയിനം പച്ചമരുന്നുകൾക്കായി ആയുർവേദ മരുന്നു നിർമാണ കേന്ദ്രങ്ങൾ ഇദ്ദേഹത്തെ സമീപിക്കുന്നത് പതിവാണ്. സ്വന്തം ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് ലാഭേച്ഛ കൂടാതെ ഇവ സന്തോഷത്തോടെ നൽകുന്നതിനും മടിയില്ല രാജുവിന്. ചന്ദനം, രക്ത ചന്ദനം, വള്ളിപ്പാല, നീലക്കൊടുവേലി, ചുവന്നകൊടുവേലി, സോമലത, കരിയിഞ്ചി അപൂർവയിനങ്ങൾ ഇനിയും എണ്ണമറ്റതായുണ്ട് ഇവിടെ. സസ്യശാസ്ത്ര ഗവേഷക വിദ്യാർഥികളും ഇദ്ദേഹത്തെ തേടിയെത്തുന്നു. ഭാര്യ ഗ്രേസിക്കുട്ടിയും കൊച്ചുമക്കളായ ഇവാനയും എവിനും രാജുവിന് പിന്തുണയുമായി എപ്പോഴും ഒപ്പമുണ്ട്.

English Summary: Rare Medicinal Plant Cultivation

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS