ആറന്‍മുളയ്ക്ക് കൗതുകമായി റെഡ് ജേഡ് വൈന്‍ പൂത്തിറങ്ങി. റോഡില്‍കൂടി പോകുന്നവര്‍ക്ക് കൗതുകക്കാഴ്ചയാണ് തീനാളം പോലെ പടര്‍ന്നു കിടക്കുന്ന പൂക്കള്‍. റെഡ് ജേഡ് വൈന്‍ അല്ലെങ്കില്‍ ഫ്ലെയിം ഓഫ് ദ ഫോറസ്റ്റ്. അതാണീ പൂക്കള്‍. ഫിലിപ്പീന്‍സില്‍ നിന്നാണ് വരവ്. ആറന്‍മുള വാസ്തു വിദ്യാ ഗുരുകുലത്തിലെ അധ്യാപകനും ശില്‍പിയുമായ സുരേഷ് മുതുകുളത്തിന്‍റെ വീട്ടിലാണ് റെഡ് ജേഡ് വൈന്‍ പൂത്തത്.
ഭാര്യ സോനം പെഡോണാണ് ചെടിയെ പരിപാലിക്കുന്നത്. ആദ്യം നട്ടത് വളര്‍ന്നില്ല. പിന്നീട് സംഘടിപ്പിച്ച ചെടിയാണ് പടര്‍ന്ന് പന്തലിച്ച് പൂവിട്ടത്. വീട്ടുമുറ്റമാകെ പടര്‍ന്ന് പന്തല്‍പോലെചെടി വളര്‍ന്നു. ഒന്നര വര്‍ഷം കൊണ്ട് പൂത്തുവെന്ന് സുരേഷ് പറയുന്നു.അയല്‍ക്കാരും സുഹൃത്തുക്കളുമെല്ലാം ചെടി കാണാന്‍ എത്തുന്നുണ്ട്. ഒരു മാസത്തോളം കൊഴിയാതെ നില്‍ക്കുമെന്ന് ഇവര്‍ പറയുന്നു.
English Summary: Red Jade Vine blooms in Aranmula