ആകാശത്തേക്ക് പറക്കുന്ന വെള്ളച്ചാട്ടം, നാനെഘട്ടിൽ സംഭവിക്കുന്നത്? അദ്ഭുതക്കാഴ്ച - വിഡിയോ

This Video Of 'Reverse' Waterfall In Western Ghats Will Leave You In Awe Of Nature
Grab image from video shared on Twitter by Susanta Nanda
SHARE

ആകാശത്തിലേക്ക് പറക്കുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യം കൗതുകമാകുന്നു. മൺസൂൺ ശക്തി പ്രാപിച്ചതോടെ പലയിടങ്ങളിലെയും വെള്ളച്ചാട്ടങ്ങൾ സജീവമായി. സാധാരണ വെള്ളച്ചാട്ടങ്ങൾ ശക്തിയായി താഴേക്ക് പതിക്കുമ്പോൾ ഈ വെള്ളച്ചാട്ടം മുകളിലേക്കാണ് തെറിക്കുന്നത്. ശക്തമായ കാറ്റാണ് ഈ പ്രതിഭാസത്തിനു പിന്നിൽ. പശ്ചിമഘട്ട മലനിരകളിലെ വെള്ളച്ചാട്ടമാണ് കാറ്റിന്റെ ശക്തിയിൽ പിന്നോട്ട് പറക്കുന്നത്. ഗുരുത്വാകർഷണ ബലവും കാറ്റിന്റെ ശക്തിയും ഒരുപോലെയെത്തുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. പൂനെയിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള നാനെഘട്ടില്‍ നിന്നുള്ളതാണ് ഈ അദ്ഭുതക്കാഴ്ച.

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് മനോഹരവും അപൂർവവുമായ ഈ കാഴ്ച ട്വിറ്ററിലൂടെ പങ്കുവച്ചത്. ചുരുങ്ങിയ സമയംകൊണ്ട് തന്നെ ദൃശ്യം ജനശ്രദ്ധനേടി. മൺസൂണിലെ മനോഹരമായ കാഴ്ച എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം നാനെഘട്ടിൽ നിന്നുള്ള വെള്ളച്ചാട്ടത്തിന്റെ ദൃശ്യം പങ്കുവച്ചത്.

English Summary:  This Video Of 'Reverse' Waterfall In Western Ghats Will Leave You In Awe Of Nature

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS