ബ്രിട്ടൻ തീരത്ത് കണ്ടെത്തിയത് മഴവിൽ നിറമുള്ള കടൽ ഒച്ചിനെ; അമ്പരന്ന് കാഴ്ചക്കാർ!

Rare Rainbow Sea Slug Spotted Off The Coast Of England
Image Credit: Allen Murray
SHARE

അത്യപൂര്‍വ വിഭാഗത്തില്‍ പെട്ട ഒരു സീ സ്ലഗ് അഥവാ കടലൊച്ചിനെ ബ്രിട്ടനിലെ സിലി തീരമേഖലയില്‍ കണ്ടെത്തി. ബാബാകിന അനഡോനി എന്ന ശാസ്ത്രീയ നാമമുള്ള ഈ കടലൊച്ച് ലോകത്തെ തന്നെ ഏറ്റവും നിറങ്ങളുള്ള കടലൊച്ചാണ്. ഇതാദ്യമായാണ് ബ്രിട്ടൻ തീരത്ത് ഈ കടലൊച്ചിനെ കണ്ടെത്തുന്നതെന്ന് കോണ്‍വാള്‍ വൈല്‍ഡ് ട്രസ്റ്റ് എന്ന ശാസ്ത്രസംഘടന പറയുന്നു. കോണ്‍വാള്‍ ട്രസ്റ്റിന്‍റെ കടല്‍ നിരീക്ഷണ പരിപാടിക്കിടെയാണ് അലന്‍ മുറെ എന്ന മുങ്ങല്‍വിദഗ്ദ്ധന്‍ ഈ ജീവിയെ കണ്ടെത്തിയത്.

യുകെ തീരത്തെത്തുന്ന അപൂര്‍വയിനം ജീവികളെ കണ്ടെത്തുകയെന്ന ഉദ്ദേശത്തോടയാണ് കോള്‍വാള്‍ വൈല്‍ഡ് ട്രസ്റ്റ് ഈ സീ ഡൈവിങ് പരിപാടി സംഘടിപ്പിച്ചത്. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് അപൂര്‍വ ജീവികളെ സംരക്ഷിക്കാനുള്ള പ്രത്യേക മേഖലകള്‍ രൂപീകരിക്കുകയെന്നതും കോള്‍വാള്‍ ട്രസ്റ്റിന്‍റെ ലക്ഷ്യമാണ്. അതുകൊണ്ട് തന്നെ ഈ കടലൊച്ചിന്‍റെ കണ്ടെത്തല്‍ നിർണായകമാണ്. വരും ദിവസങ്ങളില്‍ സമാനമായ നിരീക്ഷണങ്ങളിലൂടെ കൂടുതല്‍ ജീവികളെ കണ്ടെത്താന്‍ കഴിയുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.

തീരദേശ മേഖലകളില്‍ പോലും കടല്‍ജൈവവൈവിധ്യം എത്രത്തോളമുണ്ടെന്നത് ശാസ്ത്രലോകത്തിന് പിടികിട്ടാത്ത കാര്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം ഡൈവിങ് പരിപാടികളിലൂടെ കൂടുതല്‍ ജീവികളെ തിരിച്ചറിയാനും അവയുടെ സംരക്ഷണം ഉറപ്പുവരുത്താനും കഴിയുമെന്ന് കോണ്‍വാള്‍ വൈല്‍ഡ് ട്രസ്റ്റ് അധികൃതര്‍ പറയുന്നു. നൂഡിബാഞ്ചസ് എന്നറിയപ്പെടുന്ന ജീവികളോട് ചേര്‍ന്നാണ് ഈ ജീവിയെ കണ്ടെത്തിയത്. വാഴപ്പഴം, മുന്തിരി, തുടങ്ങിയ വിവിധ പഴങ്ങളുടെയും ചെമ്മരിയാടുകള്‍ പോലുള്ള ജീവികളുടെ ശരീരത്തോടും സാമ്യമുള്ള രൂപത്തോടെയാണ് നൂഡിബാഞ്ചസ് കാണപ്പെടുക. ഇവയ്ക്കിടയില്‍ ശത്രുക്കള്‍ വേഗത്തില്‍ തിരിച്ചറിയില്ലെന്നതാകും ഈ കടലൊച്ചിനെ ഈ മേഖലയില്‍ ചേക്കാറാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

സിലി മേഖലയില ആള്‍ത്താമസമില്ലാത്ത പാറക്കെട്ടുകള്‍ നിറഞ്ഞ ചെറു ദ്വീപിന്‍റെ പരിസരത്താണ് ഈ ജീവിയെ കണ്ടെത്തിയിരിക്കുന്നത്. വിവിധ വര്‍ണങ്ങളിലുള്ള പല ജീവികളാല്‍ സമ്പന്നമായ ജൈവവൈവിധ്യമുള്ള മേഖലയാണിത്. മനുഷ്യ സാമീപ്യം കാര്യമായി ഇല്ലാത്തതുകൊണ്ട് തന്നെയാണ്  മേഖലയിലെ ജൈവവൈവിധ്യം ആരോഗ്യകരമായി തുടരുന്നതെന്നും ഗവേഷകര്‍ പറയുന്നു. മുന്‍പ് സ്പെയിനിന്‍റെ പടിഞ്ഞാറന്‍ തീരത്തും തെക്കന്‍ അറ്റ്ലാന്‍റിക്കിലുമാണ് ഈ മഴവില്‍ ഒച്ചുകൾ കാണപ്പെടാറുള്ളത്. അതുകൊണ്ട് തന്നെയാണ് ഈ മേഖലയില്‍ നിന്ന് മാറി താരതമ്യേന ശൈത്യകാലാവസ്ഥ കൂടുതലുള്ള യുകെ തീരത്തേക്ക് ഈ ഒച്ചെത്തിയത് ശ്രദ്ധ നേടാനുള്ള കാരണവും.

English Summary: Rare Rainbow Sea Slug Spotted Off The Coast Of England

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}