മാഡ് സ്റ്റോൺ: പേവിഷബാധയിൽ നിന്നു രക്ഷിക്കുന്ന ' മാന്ത്രികക്കല്ലുകൾ', കിട്ടുന്നത് മാനുകളുടെ ഉദരത്തിൽ നിന്ന്

 Mysterious 'Madstone' Once Used to Prevent Rabies, Treat Bites
പ്രതീകാത്മക ചിത്രം. Image Credit: Daniel Honc/ Shutterstock
SHARE

1885ലാണ് വിഖ്യാത ശാസ്ത്രജ്ഞൻ ലൂയി പാസ്ചർ പേവിഷബാധയ്‌ക്കെതിരെയുള്ള ആന്റി റാബീസ് വാക്‌സീൻ വികസിപ്പിച്ചെടുത്തത്. മനുഷ്യസമൂഹങ്ങളെ പലകാലങ്ങളായി പ്രതിസന്ധിയിലാക്കിക്കൊണ്ടിരുന്ന പേവിഷബാധ എന്ന വലിയ പ്രശ്‌നത്തിനു മേൽ ശാസ്ത്രം കൈവരിച്ച നിമിഷമായിരുന്നു അത്. എന്നാൽ ഇതിനു വളരെക്കാലം മുൻപ് തന്നെ പേവിഷബാധ ഭൂമിയിലുണ്ടായിരുന്നു. 2000 ബിസി കാലഘട്ടത്തിലെ ഒരു ചരിത്രരേഖയിൽപോലും പേവിഷബാധയെക്കുറിച്ചും മറ്റും പരാമർശമുള്ളത് ഇതു സൂചിപ്പിക്കുന്നു.അന്നത്തെ കാലത്ത് റാബീസ് വൈറസിനെതിരായ വാക്‌സീനില്ലാത്തതിനാൽ പേപ്പട്ടിയുടെ കടിയേറ്റു പേ ബാധിക്കുന്നവരിൽ പലരും മരണത്തിനു കീഴടങ്ങുകയായിരുന്നു പതിവ്.

റാബീസിനെതിരായി ഒറ്റമൂലി ചികിത്സയെന്ന വ്യാജേന ചികിത്സാ സമ്പ്രദായങ്ങൾ ലോകത്ത് പലയിടത്തുമുണ്ടായിരുന്നു. ഇത്തരം ഒറ്റമൂലികളിൽ പ്രശസ്തമായ ഒന്നാണ് മാഡ് സ്റ്റോൺ എന്ന കല്ലുകൾ. 19ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യുഎസിലെ ചില ഗ്രാമപ്രദേശങ്ങളിലാണ് ഈ രീതി ഉണ്ടായിരുന്നത്. വെറും കല്ലുകളായിരുന്നില്ല മാഡ് സ്റ്റോൺ. മാനുകളുടെ ഉദരത്തിൽ നിന്നു കിട്ടുന്ന കല്ലുകൾ പോലെയുള്ള വസ്തുക്കളായിരുന്ന ഇവ പേപ്പട്ടി വിഷത്തിനെതിരെ മാത്രമല്ല പാമ്പുകടിക്കെതിരെയും ഒറ്റമൂലി ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നു. പുള്ളിമാനുകളിൽ നിന്നു ലഭിക്കുന്ന മാഡ് സ്റ്റോണുകൾക്കായിരുന്നു ആവശ്യക്കാരും വിലയും കൂടുതൽ.

കടിയേൽക്കുന്ന ഭാഗത്ത് ഈ കല്ലുകൾ വച്ചുരച്ചിട്ട് പാലിലേക്ക് മുക്കുകയാണ് ചെയ്തിരുന്നത്. പാലിന്റെ നിറം വെള്ളയിൽ നിന്നു പച്ചപ്പുള്ള മഞ്ഞ നിറമായി മാറിയാൽ പേബാധ മാറിയെന്ന് ഒറ്റമൂലി ചികിത്സകർ വിധിച്ചു. ഉപയോഗിച്ച മാഡ് സ്‌റ്റോൺ പാലിൽ നിന്നെടുത്ത് കഴുകി വൃത്തിയാക്കി സൂക്ഷിച്ചുവയ്ക്കുകയും ഇതു പിന്നീട് വീണ്ടും ഉപയോഗിക്കുകയും ചെയ്തു.

വളരെ വിലയുള്ള വസ്തുക്കളായിരുന്നു മാഡ് സ്‌റ്റോൺ കല്ലുകൾ. ചില കുടുംബങ്ങൾ തലമുറകളിലേക്ക് ഇവ കൈമാറി അനേക നൂറ്റാണ്ടുകൾ ഇവ സൂക്ഷിച്ചു വച്ചു. ഈ കല്ലുകളിൽ യുഎസ് പ്രസിഡന്റ് ഏബ്രഹാം ലിങ്കണു പോലും വിശ്വാസമുണ്ടായിരുന്നു. തന്റെ പുത്രനായ റോബർട്ടിന് ഒരിക്കൽ വീട്ടിലെ വളർത്തുനായയുടെ കടിയേറ്റപ്പോൾ മാഡ് സ്‌റ്റോൺ ചികിത്സ നൽകാനായി അദ്ദേഹം അവനെ ടെറി ഹോട്ടി എന്ന പ്രദേശത്ത് എത്തിച്ചിരുന്നതായി ഇലിനോയ് ഹെറിറ്റേജ് മാഗസിൻ എന്ന മാസിക വിവരം നൽകുന്നു. മാഡ്‌സ്‌റ്റോണുകൾക്ക് ചികിത്സാപരമായി യാതൊരു കഴിവുകളുമില്ലായിരുന്നെന്നു ശാസ്ത്രജ്ഞർ പറയുന്നു.ഇതുപയോഗിച്ചാൽ റാബീസ് ഉള്ളയൊരാൾക്ക് മാറിയിരുന്നുമില്ല.

English Summary: Mysterious 'Madstone' Once Used to Prevent Rabies, Treat Bites

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}