ADVERTISEMENT

കിഴക്കന്‍ ഓസ്ട്രേലിയയില്‍ ധാരാളമായി കാണപ്പെടുന്ന ചെടിയാണ് ആത്മഹത്യാ ചെടി അഥവാ സൂയിസൈഡ് പ്ലാന്‍റ് എന്നറിയപ്പെടുന്ന ഡെന്‍ഡ്രോക്‌നൈഡ് മോറോയിഡ്‌സ്. 'ആത്മഹത്യ ചെടി' എന്ന് ഈ ചെടിയെ വിളിക്കാന്‍ കാരണം ഇതിന്‍റെ വിഷമാണ്. പക്ഷെ ഈ ചെടി കഴിച്ചാലല്ല  ദേഹത്ത് മുട്ടിയാല്‍ തന്നെ അപകടമാണ്. ചാകാന്‍ തോന്നുന്നത്ര വേദന മനുഷ്യര്‍ക്ക് ഈ ചെടിയുടെ സ്പര്‍ശമേറ്റാല്‍ ഉണ്ടാകുമത്രെ. നാടന്‍ ചൊറിയണ്ണത്തിന്റെ വിദേശ പതിപ്പാണ് ഈ ചെടി. എന്നാല്‍ വിഷത്തിന്‍റെ വീര്യം പതിന്മടങ്ങ് അധികം വരും.

 

ചൊറിയണത്തേപ്പോലെ പുറത്തേക്ക് തള്ളി നില്‍ക്കുന്ന മുള്ളുകള്‍ ഇവയുടെയും ഇലകളില്‍ കാണാം. തൊട്ടാല്‍ ശരീരഭാഗം തടിച്ച് ചുവന്ന് ആള്‍ വേദന കൊണ്ട് പുളയും. മരിച്ചാല്‍ വേണ്ടില്ലായിരുന്നു എന്ന് സ്പര്‍ശനമേറ്റ ആള്‍ക്ക് തോന്നും. മുള്ളുകളിലുള്ള നീറോടോക്‌സിനാണ് കഠിന വേദന/gണ്ടാക്കുന്നത്.  നാഡിവ്യൂഹത്തെ തളര്‍ത്തുന്ന തരത്തിലുള്ള വിഷാംശമാണ് ഇത്. കൂടാതെ വൈദ്യുത ഷോക്ക് പോലുള്ള പ്രതിഭാസവും ഇതേ സമയത്ത് ഈ ചെടിയില്‍ നിന്ന് ഉണ്ടാകും.

 

ഡെന്‍ഡ്രോക്‌നൈഡ് മോറോയിഡ്‌സ് ശരീരത്ത് കൊണ്ടാല്‍ പിന്നെ അതിന്‍റെ മുള്ളുകള്‍ പിഴുത് മാറ്റുകയാണ് പ്രധാന നടപടി. തീരെ ചെറുതായതിനാല്‍ കൈ കൊണ്ടല്ല മെഴുക് ഉപയോഗിച്ചാണ് ഇവ പിഴുത് മാറ്റുന്നത്. മനുഷ്യര്‍ക്കും ചില മൃഗങ്ങള്‍ക്കും മാത്രം മരണതുല്യമായ വേദന നല്‍കുന്ന ചെടി ചില മൃഗങ്ങളെയും പക്ഷികളെയും ഉപദ്രവിക്കാറുമില്ല. ജിംപി ജിംപി എന്നതാണ പ്രാദേശിക ഭാഷയിലെ ഈ ചെടിയുടെ വിളിപ്പേര്. 

 

 

പിഴുത് മാറ്റിയാല്‍ തന്നെയും പെട്ടെന്ന് ഈ വേദന ഒഴിഞ്ഞ് പോകുമെന്ന് പ്രതീക്ഷിക്കേണ്ട. മാസങ്ങളോളം മുള്ളു കൊണ്ട ഭാഗത്ത് ചിലപ്പോള്‍ വദന അനുഭവപ്പെടും. ജീവിതത്തില്‍ അനുഭവിച്ചിട്ടുള്ള വേദനകളെ ഒന്നും ഈ ചെടിയുടെ മുള്ളു കൊണ്ടാല്‍ കിട്ടുന്ന വേദനയുമായി താരതമ്യപ്പെടുത്താനാകില്ലെന്ന് അനുഭവസ്ഥര്‍ പറയുന്നു. പണ്ട് ഏതോ വ്യക്തി ടോയ്‌ലറ്റ് പേപ്പറിന് പകരം ഈ ചെടി ഉപയോഗിച്ചെന്നും അയാള്‍ സ്വയം വെടി വച്ച് മരിച്ചതിനു ശേഷമാണ് ഈ ചെടിക്ക് ആത്മഹത്യാ ചെടിയെന്ന പേര് വന്നതെന്ന കഥയും ഓസ്ട്രേലിയയില്‍ നിലവിലുണ്ട്.

 

English Summary: The "Suicide Plant" Has the Most Painful Stingers in the World

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT