അജ്ഞാത ലോകത്തേക്കുള്ള കവാടമോ? മേഘത്തിനു മുകളിൽ പ്രത്യക്ഷപ്പെട്ടത്?

 Rainbow-like cloud leaves residents of Narathiwat, Thailand in awe
Grab Image from video shared on Twitter by wonderofscience
SHARE

തായ്‌ലൻഡിലെ നരാതിവത് മേഖലയിൽ ജനങ്ങളെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് വിവിധ നിറങ്ങളിൽ മേഘം പ്രത്യക്ഷപ്പെട്ടു. പ്രകൃതി ഒരുക്കിയ ഈ അപൂർവകാഴ്ചയുടെ ചിത്രങ്ങളും വിഡിയോകളും താമസിയാതെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. കൗതുകദൃശ്യം കണ്ട് അമ്പരന്ന ആളുകൾ ഇതൊരു അപൂർവ കാഴ്ചയാണെന്നും, അന്യഗ്രഹജീവികളുടെ വരവാണെന്നും അജ്ഞാത ലോകത്തേക്കുള്ള കവാടമാണെന്നുമൊക്കെ കമന്റുകളിട്ടു. ഇതു കണ്ടിട്ട് ഒരു മഴവില്ലിന്റെയും മേഘത്തിന്റെയും കുട്ടിയാണെന്നും മറ്റുമുള്ള തമാശ നിറഞ്ഞ അഭിപ്രായപ്രകടനങ്ങളുമുണ്ടായിരുന്നു. ഏതായാലും കുറച്ചുസമയത്തിനുള്ളിൽ ഇന്റർനെറ്റിൽ ഒരു ചർച്ചാവിഷയമായി ഈ മേഘം മാറി. മേഘത്തിനു മുന്നിൽ ഒരു മഴവിൽ കിരീടം വച്ചതുപോലെയായിരുന്നു കാഴ്ച.

ക്ലൗഡ് ഇറിഡെസൻസ് എന്നറിയപ്പെടുന്ന പ്രതിഭാസമാണ് തായ്‌ലൻഡിലുണ്ടായതെന്ന് ഗവേഷകർ പറയുന്നു. ഒരു മേഘത്തെച്ചുറ്റിയുള്ള വായു മുകളിലേക്ക് ഉയർന്ന് കുട പോലെ മാറുമ്പോഴാണ് ഇത്തരം മേഘങ്ങൾ ഉണ്ടാകുന്നത്. കടുത്ത കാലാവസ്ഥയുടെ ലക്ഷണമാണ് ഇതെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഈ മേഘത്തിലെ ജല, ഹിമ കണികകളിൽ തട്ടി സൂര്യപ്രകാശം പ്രതിഫലിക്കുമ്പോഴാണ് മഴവില്ലുപോലുള്ള ഘടനയുണ്ടാകുന്നത്.ജനങ്ങളിൽ പലരും മേഘത്തിന്റെ ചിത്രങ്ങളും വിഡിയോകളും എടുക്കുകയും അതു സോഷ്യമീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ സെപ്റ്റംബറിൽ ചൈനയിലെ ഹൈനാൻ പ്രവിശ്യയിലുള്ള ഹൈക്കു നഗരത്തിലും ഇത്തരമൊരു മേഘം പ്രത്യക്ഷപ്പെട്ടിരുന്നു. 

English Summary: Rainbow-like cloud leaves residents of Narathiwat, Thailand in awe: All you need to know about Pileus

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS