‘ഡാൻസ് ഓഫ് ദ് ഈഗിൾസ്’ ഇതൊരു ചിത്രത്തിന്റെ പേരാണ്. ഒരു പക്ഷേ ലോകത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന്. നാഷനൽ ജ്യോഗ്രഫിക് മാഗസിൻ നടത്തിയ പിക്ചേഴ്സ് ഓഫ് ദ് ഇയർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഈ ചിത്രം എടുത്തത് തമിഴ്നാട് സ്വദേശി കാർത്തിക് സുബ്രഹ്മണ്യവും. യുഎസിൽ സോഫ്റ്റ് വെയർ എൻജിനീയറാണ് കാർത്തിക് സുബ്രഹ്മണ്യം. മണിക്കൂറുകളുടെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കാർത്തികിന്റെ ചിത്രം ഇനി ലോകം മുഴുവൻ കാണും. നാഷനൽ ജ്യോഗ്രഫിക് ആ ചിത്രം കവർചിത്രമായി മേയിൽ പ്രസിദ്ധീകരിക്കും. എങ്ങനെയാണ് കാർത്തിക് ആ ചിത്രത്തിൽ എത്തിയത് ? എന്താണ് ഈ ചിത്രത്തിന്റെ പ്രത്യേകത ? മലയാള മനോരമ പിക്ചർ എഡിറ്റർ റിജോ ജോസഫ് ലോകം മുഴുവൻ കാത്തിരിക്കുന്ന ആ ചിത്രം വിലയിരുത്തുന്നു. ഒപ്പം കാർത്തികിന്റെ വിശേഷങ്ങളും പങ്കു വയ്ക്കുന്നു.
HIGHLIGHTS
- നാഷനൽ ജ്യോഗ്രഫിക് മാഗസിൻ നടത്തിയ പിക്ചേഴ്സ് ഓഫ് ദ് ഇയർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ‘ഡാൻസ് ഓഫ് ദ് ഈഗിൾസി’ന്റെ പ്രത്യേകതയെന്ത്?
- ചിത്രമെടുത്ത തമിഴ്നാട്ടുകാരൻ സോഫ്റ്റ്‌വെയർ എൻജിനീയറെക്കുറിച്ച്