ADVERTISEMENT

സ്വർണ നിക്ഷേപത്തിന് പേരു കേട്ട സ്ഥലമാണ് ഓസ്ട്രേലിയയിലെ ഗോൾഡൻ ട്രയാങ്കിൾ എന്നറിയപ്പെടുന്ന മേഖല. 1800 കാലഘട്ടത്തിൽ ഇവിടെ സ്വർണവേട്ട സജീവമായിരുന്നു. മാർച്ച് അവസാനം ഇവിടെ നിന്ന് കുഴിച്ചെടുത്ത സ്വർണശേഖരം  അടങ്ങിയ പാറക്കഷണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 

 

ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ഗോൾഡൻ ട്രയാങ്കിൾ മേഖല. ഇവിടെ സ്വർണം തേടിയിറങ്ങിയ വ്യക്തിയെയാണ് ഭാഗ്യം കടാക്ഷിച്ചത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് മേഖലയിൽ തിരച്ചിൽ നടത്തിയാണ് ഇയാൾ പാറക്കഷണം കുഴിച്ചെടുത്തത്. 4.6 കിലോഗ്രാം ഭാരമുള്ള പാറക്കഷണത്തിലാണ് സ്വർണ നിക്ഷേപമുണ്ടായിരുന്നത്. ഇയാളുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. 

 

സ്വർണം വേർതിരിച്ചെടുക്കാൻ മേഖലയിലെ സ്വർണവ്യാപാരിയായ ഡാരൻ കാമ്പിന്റെ സമീപമെത്തിയ ഇയാൾ പതിനായിരം ഡോളർ കിട്ടുമോയെന്നാണ് ആദ്യം അന്വേഷിച്ചത്. എന്നാൽ അയാളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് 2.6 കിലോ സ്വർണമാണ് പാറക്കഷണത്തിൽ നിന്ന് വേർതിരിച്ചെടുത്തത്. കഴിഞ്ഞ 43 വർഷത്തെ വ്യാപാരത്തിനിടയിൽ ആദ്യമായാണ് ഇത്രയും വലിയ അളവിൽ സ്വർണം വേർതിരിച്ചെടുത്തതെന്നും ഡാരൻ കാമ്പ് വ്യക്തമാക്കി.ഇതിന് വിപണിയിൽ ഏകദേശം 88 ലക്ഷം രൂപ വിലവരും. 1869 ഇവിടെ നിന്ന് 72 കിലോയുടെ സ്വർണം കണ്ടെത്തിയിരുന്നു. 

 

English Summary: Man finds gold nugget while digging in Victoria's 'Golden Triangle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com