പെൺപക്ഷികളെ വീഴ്ത്താൻ ആൺപക്ഷികൾ ഒരേഗാനം ആലപിക്കുന്നു; പക്ഷേ അവർക്കിഷ്ടം മറ്റൊന്ന്: പഠനം

Mail This Article
ഒരേ ഗാനം ആവർത്തിച്ച് പാടിയാൽ ആൺപക്ഷികൾക്ക് പെൺപക്ഷികളെ ആകർഷിക്കാൻ കഴിയുമെന്ന് പഠനം. എന്നാലിത് അവരിൽ താൽപര്യക്കുറവും ഉണ്ടാക്കുന്നുണ്ട്. പാട്ടുപാടുന്നതിനിടെ ഇടവേള എടുക്കുന്നത് പെൺപക്ഷികളിൽ ഈ താൽപര്യക്കുറവ് വർധിപ്പിക്കാനും കാരണമാകുന്നുണ്ടെന്ന് ലാൻകാസ്റ്റർ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം വ്യക്തമാക്കുന്നു.
പെൺ പക്ഷികളെ ആകർഷിക്കാൻ ആൺപക്ഷികൾ പലതരത്തിലുള്ള പാട്ടുകൾ അറിയേണ്ടതുണ്ട്. ഇത് പെൺപക്ഷികളിൽ ഒരു പരിധിവരെ വിരസത ഇല്ലാതാക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. എന്നാൽ വൈൽഡ് ബ്ലൂ റ്റിറ്റ്സ് പക്ഷിയെപ്പോലുള്ളവ ഒരേഗാനം ആലപിച്ചാണ് ഇണയെ ആകർഷിക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ വൈൽഡ് ബ്ലൂ റ്റിറ്റ്സ് പക്ഷിയുടെ 7000ത്തിലധികം ഗാനങ്ങൾ ഗവേഷകർ റെക്കോർഡ് ചെയ്തിരുന്നു. വിവിധ മരങ്ങളിലായി സ്പീക്കർ ഘടിപ്പിച്ച് ഈ ഗാനങ്ങൾ കേൾപ്പിച്ചു.
Read Also: യജമാനനു വേണ്ടി 10 വർഷം കാത്തിരുന്ന ‘ഹച്ചിക്കോ’; ലോകത്തെ വിശ്വസ്തനായ നായയുടെ 100–ാം ജന്മവാർഷികം
ലൈംഗിക സ്വഭാവമുള്ള ഒരേ ഗാനം ആവർത്തിക്കുന്നത് പെൺപക്ഷികളെ അലോസരപ്പെടുത്തുമെങ്കിലും ഒടുവിൽ അവർ അതിൽ വീണുപോകുമെന്ന് ഗവേഷകർ കണ്ടെത്തി. കൂടുകളിലെ മുട്ടകളുടെ എണ്ണത്തിലെ വർധനവ് അവരുടെ പ്രത്യുത്പാദനം വർധിപ്പിക്കുന്നുവെന്നതിന് തെളിവാണെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു.

ഒരേഗാനം അതേപടി ആവർത്തിക്കുന്നത് ആൺപക്ഷികളുടെ ഗാനാലാപനം പെർഫെക്ടാകാൻ സഹായിക്കുന്നു. ഗാനാലാപനത്തിനിടയിൽ ഇടവേള എടുക്കുന്നത് പെൺപക്ഷികളിലെ താൽപര്യക്കുറവ് വർധിപ്പിക്കാൻ കാരണമാകുമെന്നും പഠനം നടത്തിയവരില്‍ ഒരാളായ ഡോ. ജാവിയർ വ്യക്തമാക്കി.
English Summary: Male birds who can repeat song notes attract female mates: Study