ദിനോസറുകൾ ഭയന്നിരുന്ന വേട്ടമൃഗം; പൂച്ചയുടെ വലിപ്പമുള്ള സസ്തനി: ഫോസിലുകൾ പറയുന്നതെന്ത്?
Mail This Article
ഏവരും ഭയക്കുന്ന ദിനോസറുകൾ സുരക്ഷിതരല്ലാത്ത ജുറാസിക് കാലം ഉണ്ടെന്നറിയാമോ? ചൈനയിൽ കണ്ടെത്തിയ ഒരു സസ്തനിയുടെ ഫോസിൽ ഇതിനുള്ള ഉത്തരം നൽകുന്നതാണ്. ദിനോസറുകൾ ജീവിച്ചിരുന്ന ജുറാസിക് കാലത്തോളം പഴക്കമുള്ളതാണ് ഈ ഫോസിൽ. ഇന്നത്തെ കാലത്ത് അളകരടി, തുരപ്പൻ കരടി എന്നെല്ലാം അറിയപ്പെടുന്ന ബാഡ്ജറുകളോട് സമാനമായ ഒരു ജീവിയുടേതാണ് ഫോസിൽ. വലിപ്പത്തിലും ഈ സസ്തനികൾ ഇന്നത്തെ ബാഡ്ജറുകളിൽ നിന്ന് വലിയ വ്യത്യാസമില്ല. ദിനോസറുകളുടെ വലിപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഈ സസ്തനികളുടെ വലിപ്പം തീരെ ചെറുതായിരുന്നു.
പൂച്ചയുടെ മാത്രം വലിപ്പമുള്ള ദിനോസർ വേട്ടക്കാർ
ഏതാണ്ട് 125 മില്യൺ വർഷങ്ങൾക്ക് മുൻപാണ് ഈ സസ്തനികൾ ഭൂമിയിൽ ഉണ്ടായിരുന്നത്. ക്രറ്റേഷ്യസ് എന്നാണ് ദിനോസറുകൾ ജീവിച്ചിരുന്ന കാലത്ത് ശാസ്ത്രലോകം വിളിക്കുന്നത്. ഇലകളും മറ്റും ഭക്ഷിച്ച് ജീവിച്ചിരുന്ന ദിനോസറുകളെയാണ് ഈ ജീവികൾ വേട്ടയാടിയിരുന്നതെന്ന് ഗവേഷകർ പറയുന്നു. ഇലകളും മറ്റും ഭക്ഷിച്ച് ജീവിച്ചിരുന്ന ദിനോസറുകളാണ് ജുറാസിക് കാലത്തെ വലിപ്പമുള്ള ദിനോസർ വിഭാഗങ്ങൾ. ഇവയുടെ മുകളിൽ കയറി പല്ലുകൾ കൊണ്ട് വലിയ മുറിവേൽപ്പിച്ച് തളർത്തി വേട്ടയാടുകയായിരുന്നു ഈ സസ്തനികളുടെ രീതി.
റെപ്പനോമാമൂസ് റോബസ്റ്റസ് എന്നു വിളിക്കുന്ന ഈ ജീവികളുടെ വലിപ്പത്തെക്കുറിച്ച് ഗവേഷകർ വിശേഷിപ്പിക്കുന്നത് ഇന്നത്തെ വളർത്ത് പൂച്ചയുടെ വലിപ്പമുള്ള ജീവികൾ എന്നാണ്. ഈ ജീവികൾ രണ്ടു കാലിൽ നടക്കുന്ന സിറ്റോകോസറസ് ലുജിയാറ്റ്യൂനസിസ് എന്ന ദിനോസറിനെ വേട്ടയാടുന്ന നിലയിലും ഈ സസ്തനുകളുടെ ഫോസിലുകൾ കണ്ടെത്തിയിട്ടുണ്ട്. ഒരു നായയുടെ വലിപ്പമുണ്ടായിരുന്നു ഈ ഇനത്തിൽ പെടുന്ന ദിനോസറുകൾക്കെന്ന് ഗവേഷകർ പറയുന്നു.
വേട്ടക്കാരായ ചെറു സസ്തനികൾ
റെപ്പനോമാമൂസുകൾ ദിനോസറുകളെ വേട്ടയാടുന്ന സമയത്ത് അഗ്നിപർവത സ്ഫോടനം ഉണ്ടായെന്നും ഇവ ഇരയോടൊപ്പം മണ്ണിനടിയിൽ പെട്ട് പോയെന്നുമാണ് ഗവേഷകർ കണക്കു കൂട്ടുന്നത്. അതിനാലാണ് ഇപ്പോൾ ലഭിച്ച ഫോസിലിൽ ഇവ ഇരകളെ വേട്ടയാടുന്ന രീതിയിൽ തന്നെ കണ്ടെത്തിയത്. എന്നാൽ, ഈ ജീവികളുടെ പല്ലിന്റെയും നഖത്തിന്റെയും മറ്റും വലിപ്പം കണക്കിലെടുത്താൽ ഇവ ഫോസിലിനൊപ്പം കണ്ടെത്തിയ ഇരയേക്കാളും പല മടങ്ങ് വലിപ്പമുള്ള ദിനോസറുകളെയും സസ്തനികൾ വേട്ടയാടിയിട്ടുണ്ട്. റെപ്പനോമാമൂസുകളുടെ മറ്റു പല ഫോസിലുകളുടെയും വയറ്റിൽ നിന്ന് വലിപ്പമുള്ള ദിനോസറുകളെ അസ്ഥികൾ കണ്ടെത്തിയത് ഇതിന് തെളിവാണ്.
അക്കാലത്ത് ജീവിച്ചിരുന്ന എല്ലാ ജീവികളെയും വലിപ്പത്തിൽ മറികടക്കുന്നവയായിരുന്നു ദിനോസറുകൾ. അതുകൊണ്ടു തന്നെ ഇവയെ മറ്റ് ജീവികളുടെ ഇരയായി ഗവേഷകർ കണക്ക് കൂട്ടിയിരുന്നില്ല. ദിനോസറുകൾ പരസ്പരം വേട്ടയാടിയിരുന്നതിന് തെളിവുണ്ട്. പക്ഷേ, ഇതാദ്യമായാണ് അതേകാലഘട്ടത്ത് ജിവിച്ചിരുന്ന ഒരു സസ്തനി ദിനോസറുകളെ വേട്ടയാടിയെന്ന് തെളിയുന്നത്.
English Summary: Dramatic fossil shows pugnacious mammal attacking a dinosaur