Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവ്നിയുടെ കുഞ്ഞുങ്ങൾ ക്യാമറയിൽ; പിടികൂടാൻ ശ്രമം

Tiger Cubs

യവത്മാളിൽ വനംവകുപ്പ് വെടിവച്ചുകൊന്ന അവ്‌നി എന്ന പെൺകടുവയുടെ കുഞ്ഞുങ്ങളെ കണ്ടെത്തി. വിഹിർഗാവിൽ വനംവകുപ്പിന്റെ നിരീക്ഷണ ക്യാമറകളിലാണ് ഇവയുടെ ചിത്രം പതിഞ്ഞത്.  11 മാസം പ്രായമുള്ള 2 കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് ചിത്രങ്ങളിൽ നിന്നു മനസ്സിലായതെന്ന് അഡീഷനൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സുനിൽ ലിമായെ പറഞ്ഞു.

ഇവയെ കണ്ടതായി ഗ്രാമവാസികൾ വനംവകുപ്പിനെ അറിയിച്ചിരുന്നു.തള്ളക്കടുവ ചത്തതോടെ അനാഥമായ ഇവയെ പിടികൂടി സംരക്ഷിക്കാനാണ് വനംവകുപ്പിന്റെ ശ്രമം. ഇതിനുള്ള ശ്രമം തുടരുകയാണ്.  നാഗ്പുരിനു സമീപം പെഞ്ച് കടുവ സംരക്ഷണ കേന്ദ്രത്തിൽ പ്രത്യേകം ഒരുക്കിയ പത്തേക്കർ സ്ഥലത്താവും ഇവയെ എത്തിക്കുക.

നരഭോജിയെന്ന് ആരോപിച്ച് അവ്‌നിയെ കഴിഞ്ഞ 3നു വെടിവച്ചുകൊന്നതിനെ തുടർന്ന് അനാഥരായ കുഞ്ഞുങ്ങളെക്കുറിച്ച് മൃഗസ്‌നേഹികൾ ആശങ്കപ്രകടിപ്പിച്ചിരുന്നു.