ഇര തേടി കാലിത്തൊഴുത്തിലെത്തിയ പുലികൾക്കു സംഭവിച്ചത്?

leopard1
SHARE

പുലി നാട്ടിലിറങ്ങി  മനുഷ്യരേയും കാലികളേയുമൊക്കെ ആക്രമിച്ചെന്ന വാർത്ത നമ്മൾ മിക്കവാറും കേൾക്കുന്നതാണ്. അതിലൊരു പുതുമയുമില്ല. എന്നാൽ നാട്ടിലിറങ്ങിയ പുലിയെ കാലികൾ ആക്രമിച്ചെന്ന വാർത്ത കേട്ടത് ഇതാദ്യമാണ്. സംഭവം ഇങ്ങനെയാണ്.

ഇര തേടി നാട്ടിലേക്കിറങ്ങിയ ആ പുലികൾ ലക്ഷ്യമാക്കിയത് ഗോശാലയായിരുന്നു. രണ്ട് പുലികളാണ് മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലുള്ള ഗോശാലയിലെത്തിയത്. എന്നാൽ പുലികൾ വിചാരിച്ച പോലെ അത്ര എളുപ്പമായിരുന്നില്ല അവിടുത്തെ കാര്യങ്ങൾ.സാധാരണ പുലികളെത്തി പശുവിനെയാണ് കൊല്ലുന്നത്. എന്നാൽ ഇവിടെ മറിച്ചാണ് സംഭവിച്ചത്. പശുക്കൾ കൂട്ടം ചേർന്ന് പുലികളിലൊന്നിനെ കൊലപ്പെടുത്തി. ഇതറിഞ്ഞ നാട്ടുകാരെല്ലാം അമ്പരപ്പിലാണ്. കാര്യമെന്തായാലും പുലിയെ കൊലപ്പെടുത്തിയ പശുക്കളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. 

ശരിക്കും അവിടെ നടന്നത് ഇതാണ്.രാത്രി ഗോശാലയിൽ കടന്ന പുലികളെ കണ്ട് പശുക്കൾ വിരണ്ടു ബഹളമുണ്ടാക്കിയെങ്കിലും ആരും ശ്രദ്ധിച്ചില്ല. ഇതോടെ പശുക്കൾ ഗോശാലയ്ക്കു ചുറ്റും ഒാടാൻ തുടങ്ങി. അപ്പോഴാണ്  പുലികളിൽ ഒന്ന് ഒരു പശുക്കിടാവിനെ പിടികൂടിയത്. കിടാവിനെ ആക്രമിക്കുന്നത് കണ്ടതോടെ മറ്റു പശുക്കൾ കൂട്ടത്തോടെ പുലിയുടെ നേർക്കു തിരിഞ്ഞു. മുപ്പതോളം പശുക്കൾ  സംഘം ചേർന്നെത്തിയതോടെ പുലി ആകെ വിരണ്ടു. കലി കയറിയ പശുക്കൾ പിന്നീട് പുലിയെ ചവിട്ടിമെതിക്കുകയും കൊമ്പുകൾ കൊണ്ടു കുത്തിക്കൊല്ലുകയും ചെയ്തു.

cattle1

രണ്ടാമത്തെ പുലി ഇൗ സമയം ജീവനും കൊണ്ടു ഗോശാലയ്ക്കു പുറത്തു കടന്നിരുന്നു. പശുക്കളുടെ കരച്ചിൽ േകട്ട് ഒാടിക്കൂടിയ നാട്ടുകാരാണ് ചത്തുകിടക്കുന്ന പുലിയെ കണ്ടത്. ഇവർ പിന്നീട് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. ഒന്നര വയസുള്ള ആൺപുലിയാണ് ചത്തതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രക്ഷപ്പെട്ട പുലിക്കായി തിരച്ചിലും ആരംഭിച്ചിട്ടുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
FROM ONMANORAMA