ADVERTISEMENT

ഐയുസിന്‍ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള രണ്ട് സ്രാവ് വര്‍ഗങ്ങളാണ് ഇപ്പോള്‍ ബ്രിട്ടനിലെ പ്രിയപ്പെട്ട വിഭവങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നത്. വന്‍കിട ഹോട്ടലുകളിലാണ് പ്രധാനമായും ഇവ വിഭവങ്ങളായി ഉപഭോക്താക്കള്‍ക്കു മുന്നിലെത്തിക്കുന്നത്. ഡിഎന്‍എ പരിശോധന ഉള്‍പ്പടെയുള്ള നടപടികളിലൂടെയാണ് ഹോട്ടലുകളില്‍ വിതരണം ചെയ്യുന്നത് വംശനാശ ഭീഷണി നേരിടുന്ന സ്രാവിനങ്ങളെയാണെന്നു സ്ഥിരീകരിച്ചത്.

 Shark on UK plates

സ്രാവ് വിഭവങ്ങളുടെ ജനപ്രീതി

ബ്രിട്ടനിലെന്നല്ല കടല്‍ഭക്ഷണം ഇഷ്ടപ്പെടുന്ന മേഖലകളിലെ ആളുകളുടെ പ്രയപ്പെട്ട വിഭവങ്ങളിലൊന്നാണ്  സ്രാവ്. അതേസമയം സ്ഥിരമായി ഉപയോഗിക്കുന്ന ഗ്രേറ്റ് വൈറ്റ് ഷാര്‍ക്കു പോലുള്ള സ്രാവിനങ്ങളുടെ ഇറച്ചി കര്‍ശനമായ നിയന്ത്രണം മൂലം ഇപ്പോള്‍ ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് സ്രാവിനങ്ങളിലെ തന്നെ മറ്റ് അംഗങ്ങളെ വിപണിയിലേക്കെത്തിച്ചത്. ഇവയുടെ കൂട്ടത്തിലാണ് ഹതഭാഗ്യരായ സ്കാലപോട് ഹാമര്‍ഹെഡ്, സ്ക്വാലസ് അക്കാന്‍ന്തിയാസ് എന്നിവ ഉള്‍പ്പെട്ടിരിക്കുന്നത്

ഇവയില്‍ സ്കാലോപെഡ് ഹാമര്‍ഹെഡ് അഥവാ ചുറ്റിക തലയന്‍ സ്രാവിനെ വേട്ടയാടുന്നതിനു രാജ്യാന്തര തതലത്തില്‍ തന്നെ നിയന്ത്രണങ്ങളുണ്ട്. അതേസമയ നിരോധനമില്ലാത്തതിനാല്‍ തന്നെ പ്രാദേശിക തലത്തിലുള്ള വേട്ടയാടലിനെ ഈ നിയന്ത്രണങ്ങള്‍ തടയുന്നില്ല. എന്നാല്‍ ബ്രിട്ടനിലും മറ്റും ഭക്ഷണത്തില്‍ ഇവയുടെ ജനപ്രീതി വർധിക്കുന്നതോട ഈ വേട്ടയാടലും വ്യാപകമാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഈ സ്രാവുകളുടെ കൊമ്പുകളും പ്രത്യേക വിഭവങ്ങളായി ബ്രിട്ടീഷ് ഭക്ഷണശാലകളില്‍ ഇപ്പോള്‍ ലഭ്യമാണ്.

spiny dogfish

സ്പൈനി ഡോഗ് ഫിഷ്

സ്ക്വാലസ് അക്കാന്തിയാസ് എന്ന കുഞ്ഞന്‍ സ്രാവിന്‍റ മറ്റൊരു പേരാണ് സ്പൈനി ഡോഗ്ഫിഷ്. ലോകത്താകെമാനം വംശനാശത്തിന്‍റെ വക്കിലെത്തി നില്‍ക്കുന്ന ജീവിയാണ് സ്പൈനി ഡോഗ് ഫിഷ്. വടക്കുകിഴക്കന്‍ അറ്റ്ലാന്‍റിക്കില്‍ മാത്രമാണ് ഇവയുടെ അംഗസംഖ്യ ആരോഗ്യകരമായ രീതിയില്‍ അവശേഷിക്കുന്നത്. ഇവിടെ നിന്നാകാം ഈ കുഞ്ഞന്‍ സ്രാവുകളെ ബ്രിട്ടനിലേക്കെത്തിക്കുന്നതെന്നാണ് സൂചന. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ഈ മേഖലയിലും സ്പൈനി ഡോഗ് ഫിഷ് വംശനാശത്തിന്‍റെ വക്കിലേക്കെത്താന്‍ അധിക സമയം വേണ്ടിവരില്ലെന്നാണ് ഈ വിഷയത്തില്‍ അന്വേഷണം  നടത്തിയ എക്സ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷക കാതറിന്‍ ഹോബ്സ് പറയുന്നത്.

വിഭവങ്ങള്‍ നല്‍കുന്നതു മറ്റ് മത്സ്യങ്ങളുടെ പേരില്‍

ജനപ്രിയമായ മത്സ്യവിഭവങ്ങളുടെ പേരിലാണ് ഡോഗ് ഫിഷിനെയും, ചുറ്റികതലയനേയും ഹോട്ടലുകള്‍ തീന്‍മേശയിലേക്കെത്തിക്കുന്നത്. ഹസ്, റോക്, റോക് സാല്‍മണ്‍, റോക് ഈ തുടങ്ങി ഗ്രേറ്റ് വൈറ്റ് ഷാര്‍ക്ക് വരെയുള്ള മത്സ്യങ്ങളുടെ പേരാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്വാദില്‍  വലിയ വ്യത്യാസങ്ങളില്ലാത്തതിനാല്‍ ഈ വിഭവങ്ങളിലെ മത്സ്യങ്ങള്‍ മറ്റൊന്നാണെന്നു തിരിച്ചറിയാന്‍ കഴിക്കുന്നവര്‍ക്കും സാധിക്കാറില്ല. ജനപ്രിയ മത്സ്യങ്ങളുടെ ലഭ്യതയിലുണ്ടായ കുറവും, ഇവയുടെ വിലവര്‍ധനയുമാണ് മറ്റ് മത്സ്യങ്ങളിലേക്കു തിരിയാന്‍ ഹോട്ടലുകളെ പ്രേരിപ്പിക്കുന്നതെന്നാണു കരുതുന്നത്.

വിവിധ ഹോട്ടലുകളില്‍ നിന്നായി നൂറിലധികം സാംപിളുകള്‍ ശേഖരിച്ചു പരിശോധിച്ച ശേഷമാണ് വിതരണം ചെയ്യുന്ന മത്സ്യങ്ങള്‍ ഏതൊക്കെയെന്ന് ബോധ്യപ്പെട്ടത്. ഈ സാംപിളുകളില്‍ 92 ശതമാനവും ചുറ്റികത്തലയനോ, ഡോഗ് ഫിഷോ ആയിരുന്നു. ഇറച്ചി സംസ്കരിച്ചു പാകം ചെയ്തു കഴിയുന്നതോടെ ഇവയില്‍ ഏതു മാംസം ഏതു സ്രാവിന്‍റേതാണെന്നു തിരിച്ചറിയുക വളരെ പ്രയാസമാണ്. ഇതാണ് ഉപഭോക്താക്കളെ കബളിപ്പിക്കാനായി ഹോട്ടലുകാര്‍ ഈ വഴി തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com