sections
MORE

എൽ നിനോ മഴയെ കാര്യമായി ബാധിക്കില്ല; ബുധനാഴ്ച മുതൽ നേരിയ മഴയ്ക്ക് സാധ്യത!

HIGHLIGHTS
  • മഴയുടെ ഗതി നിർണയിക്കുന്ന ഘടകങ്ങൾ
  • കേരളത്തിൽ ശരാശരി മഴയിൽ കാര്യമായ കുറവുണ്ടാവുകയില്ല
Rain
SHARE

സംസ്ഥാനത്തിന്റ പല ഭാഗത്തും ബുധനാഴ്ച മുതൽ നേരിയ മഴ ലഭിക്കാനുള്ള സാധ്യത. 20 നു ശേഷം മുന്നോടി മഴ (പ്രീ– മൺസൂൺ) ലഭിച്ചു തുടങ്ങുമെന്നും അതോടെ ചൂടിനു നേരിയ ശമനമുണ്ടാകുമെന്നുമാണു നിഗമനം. അറബിക്കടലിൽ മേഘം രൂപപ്പെടാത്തതാണു മഴ അകലാനുള്ള കാരണം.

പലരും ഭയപ്പെടുത്തിയതുപോലെ എൽ നിനോ ഈ വർഷത്തെ മഴയെ കാര്യമായി ബാധിക്കില്ലെന്നാണു കാലാവസ്ഥാ ഗവേഷകർ നൽകുന്ന പ്രാഥമിക സൂചന. ജൂ‍ൺ, ജൂലൈ മാസങ്ങളിൽ സാമാന്യം മഴ ലഭിക്കും. പിന്നീട് കുറയാം. കേരളത്തിൽ ദീർഘകാല ശരാശരി മഴയിൽ കാര്യമായ കുറവുണ്ടാവുകയില്ലെന്നും സൂചനയുണ്ട്. 

വാർഷിക മഴ ഇന്ത്യയുടെ യഥാർഥ ധനമന്ത്രി

rain-monsoon-representational-image

രാജ്യം തിരഞ്ഞെടുപ്പിനെ നേരിടുന്ന വർഷം. പ്രകടന പത്രികകളിലെ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയണമെങ്കിൽ ആവശ്യത്തിനു മഴ കിട്ടണം. ഇല്ലെങ്കിൽ കാര്യങ്ങൾ അവതാളത്തിലാകും. അതെ! ഈ വാർഷിക മഴയല്ലാതാരാണ് ഇന്ത്യയുടെ യഥാർഥ ധനമന്ത്രി. ഈ വർഷത്തെ മഴ എങ്ങനെയായിരിക്കും? ഇതു സംബന്ധിച്ചു കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക പ്രവചനം പുറത്തുവരുന്നതോടെ കാര്യങ്ങളെക്കുറിച്ച് ഒരു തീരുമാനമാകും. ഇടവപ്പാതി കുറയുമെന്നു സ്കൈമെറ്റ് സ്വകാര്യ ഏജൻസിയുടെ ആദ്യ പ്രവചനം വന്നത് ആശങ്ക പരത്തിയിരുന്നു. പസിഫിക് സമുദ്രതാപനില കൂടുന്നതുമായി ബന്ധപ്പെട്ട എൽനിനോ പ്രതിഭാസം തലപൊക്കിയിരിക്കുന്നതിനാൽ ഈ വർഷം മൺസൂണിന്റെ അളവിൽ കുറവുണ്ടാകുമെന്നാണ് സ്കൈമെറ്റ് പറയുന്നത്.

മഴയുടെ ഗതി നിർണയിക്കുന്ന ഘടകങ്ങൾ

Rain

ഇന്ത്യൻ കാലാവസ്ഥാ വിഭാഗം (ഐഎംഡി) മൺസൂൺ പ്രവചിക്കുന്നതിനായി എൽ നിനോയ്ക്കു പുറമെ പല ഘടകങ്ങളെയാണ് ആശ്രയിക്കുന്നത്. ഹിമാലയത്തിലെ മഞ്ഞിന്റെ വ്യാപ്തി, ഉത്തരേന്ത്യയിലെ മാർച്ച് – ഏപ്രിൽ – മേയ് മാസങ്ങളിലെ താപനിലയിലെ ക്രമാതീതമായ ഉയർച്ച, യൂറേഷ്യൻ മേഖലയിലെ തണുപ്പ് തുടങ്ങി അനേകം ആഗോള – പ്രാദേശിക ഘടകങ്ങൾ ഇന്ത്യൻ മൺസൂണിന്റ പ്രകടനത്തെ ബാധിക്കും. ഇവയെല്ലാം വിലയിരുത്തിയ ശേഷം ഏപ്രിൽ മധ്യത്തോടെയാണ് ആദ്യ  പ്രവചനം ഐഎംഡി പുറത്തിറക്കുന്നത്. രാജ്യത്തെ 70 ശതമാനം കൃഷിഭൂമികളെയും നനയ്ക്കുകയും രാജ്യത്തിന്റെ ജിഡിപിയുടെ 15% വരുന്ന കാർഷിക മേഖലയുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്യുന്ന നിർണായക ശക്തിയാണ് മൺസൂൺ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA