ADVERTISEMENT

കേരളത്തിൽ മാത്രമല്ല, ശ്രീലങ്കയിലും മ്യാൻമറിലും മാലദ്വീപിലും കാലവർഷത്തിന്റെ വൈകിയോട്ടം തുടരുന്നു. ആൻഡമാൻസിന് ഒപ്പം മേയ് 22 നാണ് ശ്രീലങ്കയിലും മ്യാൻമറിലും സാധാരണ കാലവർഷമെത്തേണ്ടത്. മാലിയിലും ഇതേ കാലയളവു തന്നെ. അവിടെയെത്തിയാൽ ഒരാഴ്ച എന്നതാണ് കേരളത്തിലേക്കുള്ള മഴയുടെ ദൂരം. ജൂൺ ഒന്നിന് കോവളം തീരത്ത് മഴ കൃത്യമായി എത്തിയിരുന്നു. എന്നാൽ ഇക്കുറി പ്രതീക്ഷകളെയെല്ലാം വൈകിപ്പിക്കയാണ് എതിർചുഴലികളുടെ പിടിയിൽ പെട്ട് ആൻഡമാൻ കടലിൽ കുരുങ്ങിക്കിടക്കുന്ന മൺസൂൺ മഴമേഘങ്ങൾ. മ്യാൻമറിൽ 10 ദിവസം വൈകിയതിനാൽ മഴ ജൂൺ ആദ്യവാരം തന്നെ കേരളത്തിൽ എത്തുമോ എന്ന കാര്യത്തിലാണു ഇപ്പോൾ ആശങ്ക. 

rain

ലോകമെങ്ങും മഴയെത്തിക്കുന്ന ന്യൂനമർദ പാത്തിയായ മാഡൻ ജൂലിയൻ ഓസിലേഷൻ (എംജെഒ) അനുകൂലമാകാത്തതാണ് ഇതിനു കാരണമെന്ന് ആഗോള കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ പറയുന്നു. വരൾച്ചയും വർഷവും മാറി മാറി ആവാഹിക്കുന്ന രണ്ടു ഘട്ടങ്ങൾ ഈ പാത്തിക്കുണ്ട്. ജൂൺ 10 വരെയെങ്കിലും വരണ്ട ഘട്ടം തുടരുമെന്നാണ് ഇപ്പോഴത്തെ സൂചന. അങ്ങനെയെങ്കിൽ രാജ്യത്തെ ഔദ്യോഗിക കാലാവസ്ഥാ വകുപ്പായ ഐഎംഡി പറഞ്ഞ ജൂൺ ആറിനും സ്കൈമെറ്റ് സ്വകാര്യ കാലാവസ്ഥാ ഏജൻസി പറഞ്ഞ ജൂൺ നാലിനും മഴ എത്തണമെന്നില്ല. 

12 ദിവസത്തോളം വൈകി ജൂൺ 4 ന് ശ്രീലങ്കയിലെത്തുന്ന മഴ കേരളത്തിലെത്തണമെങ്കിൽ 10 വരെ കാത്തിരിക്കേണ്ടി വന്നേക്കാം. എന്നാൽ കാര്യങ്ങൾ കുറച്ചു കൂടി മെച്ചപ്പെടുന്നതായാണ് മറ്റൊരു സൂചന. ഇതനുസരിച്ച് നാളെയോടെ മാലദ്വീപിലും കന്യാകുമാരിക്കും ശ്രീലങ്കയ്ക്കുമിടയിലുള്ള കടൽ പ്രദേശത്ത് (കോമോറിൻ) മുന്നോടി മഴ എത്തുമെന്നു ഐഎംഡി പറയുന്നു. 

ആര്യങ്കാവിൽ ഇന്നലെ8 സെമീ കനത്ത മഴ ലഭിച്ചതു മുന്നോടി മഴ കേരളത്തിലേക്ക് എത്തുന്നതിന്റെ ലക്ഷണമാണ്. അറബിക്കടലിൽ സൊമാലി തീരത്തോടു ചേർന്ന് ന്യൂനമർദം ശക്തിപ്പെടുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ആഴക്കടലിലേക്കു പോകരുതെന്നു മുന്നറിയിപ്പുണ്ട്. 

മൺസൂണിനു മുന്നോടിയായി ഇടിമിന്നലോടു കൂടിയ കനത്ത മഴ ഏറ്റവും കൂടുതൽ കിടന്നു കാലമാണ് മേയ്. എന്നാൽ മാർച്ച് 1 മുതൽ ഇന്നലെ വരെ സംസ്ഥാനത്തു ലഭിക്കേണ്ട മഴയുടെ അളവിൽ ഇക്കുറി 55 ശതമാനത്തിന്റെ കുറവുണ്ടെന്നു ഇന്ത്യൻ കാലാവസ്ഥാ വിഭാഗം (ഐഎംഡി) അറിയിച്ചു. വയനാട്ടിൽ മാത്രമാണ് 2 ശതമാനം മഴ അധികമായി ലഭിച്ചത്. ആഴപ്പുഴയിലാണ് മഴ ഏറ്റവും കുറവ്– 77 ശതമാനം. പത്തനംതിട്ടയിൽ കുറവ് 17 ശതമാനത്തിനു താഴെയായിതിനാൽ ശരാശരി മഴ ലഭിച്ചതായി ഐഎംഡി കണക്കാക്കുന്നു. മറ്റു ജില്ലകളിലെ കുറവ് ശതമാനത്തിൽ: കാസർകോട് (–75), കണ്ണൂർ (–74), കോഴിക്കോട് (–73), കോട്ടയം (–67), മലപ്പുറം, കൊല്ലം (–63), ഇടുക്കി (–59), തൃശൂർ (–58), എറണാകുളം (–56), തിരുവനന്തപുരം (–53), പാലക്കാട് (–47). 

2016 ൽ ജൂൺ എട്ടിനാണ് മഴയെത്തിയത്. 2014 ൽ ജൂൺ ആറിനും 2015 ൽ ജൂൺ അഞ്ചിനും 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com