sections
MORE

പരിസ്ഥിതിയെക്കുറിച്ച് ലേഖനമെഴുതാം; കുട്ടികൾക്ക് മുഖ്യമന്ത്രിയുടെ കത്ത്

Pinarayi-Vijayan-2
SHARE

പരിസ്ഥിതി സംബന്ധിച്ച വിവിധ വിഷയങ്ങളിൽ ലേഖനമോ കത്തോ ഉപന്യാസമോ പ്രസംഗമോ എഴുതി അയച്ചുനൽകാൻ സ്‌കൂൾ കുട്ടികളോട് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 43 ലക്ഷം സ്‌കൂൾ കുട്ടികൾക്ക് അയച്ച കത്തിലാണ് ഈ ആഹ്വാനം. കേരളത്തിലെ എല്ലാ സ്‌കൂളുകളിലും മുഖ്യമന്ത്രിയുടെ കത്ത് ഓരോ കുട്ടിക്കും നൽകി വരികയാണ്. എൽപി -യുപി വിഭാഗം കുട്ടികൾക്കും ഹൈസ്‌ക്കൂൾ - ഹയർ സെക്കൻറി വിഭാഗം കുട്ടികൾക്കും പ്രത്യേകം വിഷയങ്ങൾ മുഖ്യമന്ത്രി തന്നെ നിർദേശിച്ചിട്ടുണ്ട്. 

വെളളത്തെക്കുറിച്ച് എന്തറിയാം? പുഴകളും നദികളും, വെളളം വെറുതെ കളയരുതേ, മനുഷ്യരെല്ലം ഒന്ന്, മരങ്ങൾ വളർത്താം, കാലാവസ്ഥ മാറാതെ കാക്കാം, വെളളപ്പൊക്കം നമ്മെ പഠിപ്പിച്ചതെന്ത് എന്നീ വിഷയങ്ങളാണ് എൽപി- യുപി. കുട്ടികൾക്കായി നിർദേശിച്ചിട്ടുളളത്.ജലസംരക്ഷണം - കുട്ടികളുടെ ചുമതലകളും കടമകളും, മാലിന്യ നിർമ്മാർജ്ജനം - കേരളം നേരിടുന്ന വെല്ലുവിളികൾ, മനുഷ്യർ നാം ഒറ്റക്കെട്ട്, ഹരിതകേരളം വിവക്ഷയും ചിന്തകളും, കാലാവസ്ഥ വ്യതിയാനം - സ്വീകരിക്കേണ്ട കരുതലുകൾ, പ്രളയം നമ്മെ എന്തു പഠിപ്പിച്ചു എന്നീ വിഷയങ്ങളാണ് ഹൈസ്‌ക്കൂൾ - ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി നൽകിയിട്ടുളളത്.

ജീവനായും ചിലപ്പോൾ അന്തകനായും ഒഴുകിയെത്തുന്ന ജലത്തെക്കുറിച്ച് ശാസ്ത്ര പുസ്തകങ്ങളിൽ ഏറെയുണ്ടെന്നും ജലത്തെപ്പറ്റി കൂടുതൽ പഠിക്കുകയും അറിയുകയും ചെയ്യുക എന്നത് ഓരോ കുട്ടിയുടെയും കടമയാണെന്നും മുഖ്യമന്ത്രി കത്തിൽ ഓർമ്മിപ്പിക്കുന്നു. നദികളേയും പുഴകളേയും നാം അറിയണം, പ്രളയം എന്തുകൊണ്ടാണെന്നും എങ്ങനെയെന്നും നാം മനസ്സിലാക്കണം. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാൻ സഹായകമായ രീതിയിൽ ചിട്ടപ്പെടുത്തിയ രൂപകല്പനകളും നിർമ്മാണങ്ങളും ഉൾക്കൊണ്ട നവകേരളമാണ് ലക്ഷ്യമെന്നും കത്തിൽ പറയുന്നു.

മികച്ച രചനകൾ ജില്ലാ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കുകയും കുട്ടികൾക്ക് നേരിട്ട് അനുമോദനം നൽകുകയും ചെയ്യും. രചനകൾ അധ്യാപകരെ കാണിച്ച് സാക്ഷ്യപ്പെടുത്തി മൊബൈൽ ഫോണിലൂടെ സ്‌കാൻ ചെയ്ത് ഫോണിലൂടെ തന്നെ മുഖ്യമന്ത്രിക്ക് അയക്കാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. writetocm@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലാണ് കൃതികൾ അയക്കേണ്ടത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA