ADVERTISEMENT

ഭാരതപ്പുഴയുടെ പുനരുജ്ജീവനത്തിനു പഠനം നടത്തുന്ന നിള ഗവേഷക സംഘത്തിന് പുഴയുടെ ഗതിയിൽ  ആശങ്ക. ഏറെ വളവുകളും, തിരിവുകളുമായി ഒഴുകുന്ന പുഴയുടെ ഗതിമാറ്റവും, പുഴയ്ക്കു കുറുകെയുള്ള പാലങ്ങളുടെയും, ഡാമുകളുടെയും ബലക്കുറവും  വിദഗ്ധ പഠനത്തിനു വിധേയമാക്കണമെന്നാവശ്യപ്പെട്ടു  കേന്ദ്ര സർക്കാരിന് റിപ്പോർട്ട് കൈമാറും.

2017 ജൂണിൽ ചെറുതുരുത്തിയിൽ നടന്ന ദേശീയ നദീമഹോത്സവത്തിലാണ് എട്ട് അംഗ സംഘത്തെ പഠനത്തിനായി നിയോഗിച്ചത്. നിള തടത്തിലെ ജൈവവൈവിധ്യം, ഭാരതപ്പുഴയിലെ ജലശാസ്ത്രം, പുഴയോരത്തെ ചരിത്രം സാമൂഹിക-സാമ്പത്തിക വളർച്ച എന്നിവയായിരുന്നു പഠന വിഷയങ്ങൾ.

ഡിജിറ്റൽ മാപ്പിങ് തയാറാക്കി പാരിസ്ഥിതിക ആഘാതം, നീർത്തടങ്ങളുടെ ജല ദൗർലഭ്യം, ജൈവവൈവിധ്യ ശോഷണം എന്നിവയുടെ സമഗ്ര പഠനമാണ് സംഘം നടത്തിയത്. ഡൽഹി ജെഎൻയു യൂണിവേഴ്സിയുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക സെമിനാറുകൾ നടത്തിയിരുന്നു. കേന്ദ്ര ജലശക്തി മന്ത്രാലയം, കേന്ദ്ര വനം- പരിസ്ഥിതി വകുപ്പ്, ജെഎൻയു, ജൈവ വൈവിധ്യ ബോർഡ് എന്നിവയുടെ സഹകരണത്തോടെയാണ് പഠനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com