ADVERTISEMENT

കുരങ്ങുകളുടെ ആക്രമണത്തിൽ കഴിഞ്ഞ വർഷം ഡൽഹി നഗരത്തിൽ കൊല്ലപ്പെട്ടത് 5 പേർ. 950 പേരെ കുരങ്ങുകൾ അക്രമിച്ചെന്നും വനംവകുപ്പിന്റെ രേഖകൾ പറയുന്നു. കുരങ്ങുകളുടെ സംരക്ഷണം, പിടികൂടുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ  എന്നിവയെല്ലാമാണു ഉത്തരവുകൾ നടപ്പാക്കാൻ സാധിക്കാത്തതിനു കാരണമെന്നും  വിദഗ്ധർ വ്യക്തമാക്കുന്നു.പാർപ്പിട മേഖലകളിൽ നിന്നു കുരങ്ങുകളെ പിടികൂടി അസോല വന്യജീവി സങ്കേതത്തിലേക്കു മാറ്റണമെന്നു സുപ്രീം കോടതി ഉത്തരവുണ്ട്. എന്നാൽ ഇവയെ പിടികൂടേണ്ടതും വന്ധ്യംകരണം നടത്തേണ്ടതും ആരുടെ ചുമതലയാണെന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുന്നതാണ് ഉത്തരവു നടപ്പാക്കുന്നതിലെ പ്രധാന വെല്ലുവിളി. സംസ്ഥാന സർക്കാരും കോർപറേഷനുകളും തമ്മിൽ ഇക്കാര്യത്തിൽ തർക്കം രൂക്ഷമാണ്.

കുരങ്ങുകളെ പിടികൂടാൻ നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ കൂടുകൾ സ്ഥാപിക്കണമെന്നു 2007ൽ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കുരങ്ങുകൾ വീണ്ടും പാർപ്പിട കേന്ദ്രങ്ങളിലേക്കു മടങ്ങിയെത്താതിരിക്കാൻ അസോല വന്യജീവി കേന്ദ്രത്തിന്റെ പുറത്തു 15 അടി ഉയരത്തിൽ മതിൽ സ്ഥാപിക്കാനും നിർദേശിച്ചിരുന്നു.ഇതിനോടകം 20,000 കുരങ്ങുകളെ വന്യജീവി കേന്ദ്രത്തിലേക്കു മാറ്റിയെന്നാണു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കണക്ക്.

എന്നാൽ പാർപ്പിട കേന്ദ്രങ്ങളിൽ എത്ര കുരങ്ങുകൾ നിലവിലുണ്ടെന്നതിൽ ഇപ്പോഴും വ്യക്തതയില്ല.അസോലയിൽ ഇരുമ്പു വലകൊണ്ടു മതിൽ സ്ഥാപിച്ചെങ്കിലും ഇവ പൊട്ടിച്ചു കുരങ്ങുകൾ പുറത്തു ചാടുന്നതും തലവേദനയായി. 2018ൽ നഗരത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെല്ലാം ചേർന്ന് 878 കുരങ്ങുകളെ പിടികൂടിയെന്നാണു കണക്ക്.

എന്നാൽ കുരങ്ങുകളെ പിടിക്കുക തങ്ങളുടെ ചുമതലയല്ലെന്നും ഇതു സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നുമാണു കോർപറേഷനുകളുടെ വാദം. തങ്ങൾക്ക് ആവശ്യമായ സംവിധാനമില്ലെന്നും ഇവർ പറയുന്നു.എന്നാൽ കോർപറേഷനുകൾക്കാണു കുരങ്ങുകളെ പിടികൂടേണ്ട ചുമതലയെന്നും ഇവയെ വന്ധ്യംകരണം നടത്താനുള്ള സഹായം സംസ്ഥാന സർക്കാർ ചെയ്യുമെന്നുമാണ് സംസ്ഥാന വനംവകുപ്പ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com