ADVERTISEMENT

ഉത്തർ പ്രദേശിലെ പിലിഭിത് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. സംരക്ഷിത മേഖലയിലാണ് കടുവ ജനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആറ് വയസ്സോളം പ്രായമുള്ള പെൺകടുവയാണ് ഗ്രാമവാസികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

കടുവയെ വലിയ വടികളുപയോഗിച്ച് അടിച്ചു കൊല്ലുന്ന ദൃശ്യങ്ങൾ ഗ്രാമവാസികളിലാരോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ കടുവ ഗ്രാമവാസികളിലൊരാളെ ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഇതിനു പകരമായാണ് ജനക്കൂട്ടം കടുവയെ കൂർത്ത അമ്പുകളും വടികളുമുപയോഗിച്ച് അടിച്ചും കുത്തിയും ദാരുണമായി കൊലപ്പെടുത്തിയത്.

പിലിഭിത് കടുവാ സംരക്ഷണ മേഘലയിലാണ് കടുവ കൊല്ലപ്പെട്ടത്. കണക്കുകളനുസരിച്ച് 2012 മുതൽ ഇതുവരെ ഇവിടെ 16 കടുവകൾ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടുതലും വിഷം ഉള്ളിൽച്ചെന്നാണ് മരണമടഞ്ഞത്. കെണിയിൽ അകപ്പെട്ടും അസുഖം ബാധിച്ചും പരസ്പരമുള്ള പോരാട്ടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവയും ഈ കണക്കിൽ ഉൾപ്പെടുന്നു. എന്നാൽ ഇതാദ്യമായാണ് നേരിട്ടുള്ള ജനങ്ങളുടെ ആക്രമണത്തിൽ കടുവ കൊല്ലപ്പെടുന്നത്.

സംഭവസ്ഥലത്തിന് സമീപത്തായി വനപാലക സംഘം ഉണ്ടായിരുന്നെങ്കിലും പരിക്കേറ്റ കടുവയെ  വിദഗ്ദ്ധ ചികിത്സക്കായി കടുവയെ  അവിടെ നിന്നു കൊണ്ടുപോകാൻ രോഷാകുലരായ ജനക്കൂട്ടം അനുവദിച്ചില്ല. ഗുരുതരമായി പരിക്കേറ്റ കടുവ പിന്നീട് മരണപ്പെടുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിനു ശേഷം കടുവയുടെ ശരീരം മറവ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ട 31 പേർക്കെതിരെ  കേസെടുത്തിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com