ADVERTISEMENT

മികവിന്റെ അംഗീകാരമായി ഭൗമ സൂചിക പദവി തിരൂരിന്റെ വെറ്റിലക്കൃഷിക്ക് സ്വന്തമാകുന്നു. വെറ്റിലക്കൃഷിയുടെ പഴയ പ്രതാപം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിൽ കർഷകർ. കാർഷിക സർവകലാശാലയുടെ ഗവേഷണ നടപടികളിലൂടെയാണ് തിരൂരിലെ വെറ്റിലയ്ക്ക് നേട്ടം കൈവരുന്നത്. ഭൗമ സൂചിക പദവിയ്ക്ക് വേണ്ടി കാർഷിക സർവകലാശാല ശുപാർശ ചെയ്യുന്ന പത്താമത്തെ ഇനമാണ് തിരൂർ വെറ്റില. അംഗീകാരത്തിനായി തിരൂർ വെറ്റില ഉൽപാദക സംഘത്തിന്റെ പേരിലാണ് അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. 

ഗ്രാമപ്രദേശങ്ങളായ ഒഴൂർ, അയ്യായ, കൽപകഞ്ചേരി, തിരുനാവായ, പുത്തനത്താണി, കോഡൂർ, ഓമച്ചപ്പുഴ, വെള്ളിയാമ്പുറം,നന്നമ്പ്ര എന്നിവിടങ്ങളി‍ൽ കൃഷി ചെയ്ത് ഉൽപാദിപ്പിക്കുന്ന വെറ്റില പാൻബസാറിലെ തെരുവിൽ എത്തിച്ചാണ് കർഷകർ വിൽപന നടത്തിയിരുന്നത്. ബസ് സ്റ്റാൻഡ് മുതൽ പയ്യനങ്ങാടി വരെ മുഴുവൻ സമയം ഒ‍ട്ടേറെ വെറ്റില വിൽപന കേന്ദ്രങ്ങൾ പ്രവർത്തിക്കുകയും ചെയ്തിരുന്നു.  പ്രത്യേക സുഗന്ധവും എരിവും പച്ചപ്പുമുള്ളതിനാൽ തിരൂർ വെറ്റിലയ്ക്ക് ആവശ്യക്കാർ എറെയാണ്. പാക്കിസ്ഥാൻ, ശ്രീലങ്ക, മഹാരാഷ്ട്ര, ഉത്തർ പ്രദേശ് എന്നിവിടങ്ങളിലേക്ക് ധാരാളമായി തിരൂർ വെറ്റില ട്രെയിൻ, ലോറി എന്നീ മാർഗങ്ങളിലൂടെ കൊണ്ട് പോകുകയും ചെയ്തിരുന്നു. ഇപ്പോൾ തിരൂരിന്റെ വെറ്റില കൃഷിയുടെ പ്രതാപം വളരെ കുറഞ്ഞിട്ടുണ്ട്.

സർക്കാർ സഹായം ഇല്ലാതായതോടെ പലരും കൃഷി നിർത്തി വച്ചു. നിലവിൽ വളരെ ചുരുക്കം കർഷകർ മാത്രമാണ് വെറ്റില ഉൽപാദിപ്പിച്ച് വിൽപന നടത്തുന്നത്. മുൻപ് തിരൂർ വെറ്റില ഉൽപാദക സംഘം കാർഷിക മേഖലയിലെ വിവിധ പ്രശ്നങ്ങൾ മന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നു. ഭൗമ സൂചിക പദവി ലഭിക്കുന്നതോടെ കൂടുതൽ സ്ഥലങ്ങളിൽ വെറ്റിലക്കൃഷി വീണ്ടും ആരംഭിക്കാനും തിരൂരിന്റെ പഴയകാല പ്രതാപം തിരിച്ച് കൊണ്ടു വരാനും സാധിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com