ADVERTISEMENT
Dead NigerTriggerfish wash up on beach
വളപ്പ് ബീച്ചിൽ ചത്തടിഞ്ഞ ഉടുപ്പൂരി മത്സ്യങ്ങൾ.

വയലറ്റ് നിറത്തിലുള്ള മത്സ്യം വൻതോതിൽ ചത്തടിഞ്ഞ് എളങ്കുന്നപ്പുഴ വളപ്പ് ബീച്ച് ശ്മശാനമായി. ഉടുപ്പൂരി മത്സ്യമാണ് 300 മീറ്റർ നീളത്തിൽ ചത്തടിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആഴക്കടൽ മീൻപിടിത്തത്തിലാണ് ഈ മത്സ്യം ലഭിക്കുക. ഇത്തരം മീനുകൾ നാട്ടുകാർ ഉപയോഗിക്കുന്നത് അപൂർവമാണെങ്കിലും കയറ്റി അയയ്ക്കുന്നുണ്ട്. കന്യാകുമാരിയിലാണ് ഈ മീൻ ധാരാളമായി കിട്ടുന്നതെന്ന് ഈ രംഗത്തു പ്രവർത്തിക്കുന്ന അമൽ പറഞ്ഞു.

Red-toothed Triggerfishes Odonus niger

ഇതു സംസ്‌കരിക്കുന്നതിന് അരൂരിൽ കമ്പനിയുണ്ട്. വലുതായാൽ 750 ഗ്രാം വരെ തൂക്കമുണ്ടാകും. വലയിൽ കുടുങ്ങിയ മീനാകാനാണു സാധ്യതയെന്നാണ് അനുമാനം. മത്സ്യം അമിതമായി കയറിയാൽ വല വലിച്ചെടുക്കാനുള്ള ക്ലേശം മൂലം തുറന്നു വിടാറുണ്ടെന്നു  മത്സ്യത്തൊഴിലാളികൾ പറയുന്നു. വല പൊട്ടിയാലും കുടുങ്ങിയ മത്സ്യം ചത്തൊഴുകാറുണ്ട്.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മുതല്‍ പശ്ചിമ കടലില്‍ വ്യാപകമായി കണ്ടുവന്ന മീനാണ് ഉടുപ്പൂരി മത്സ്യം. ഒഡോണസ് നൈജര്‍ എന്നാണ് ഇവയുടെ ശാസ്ത്ര നാമം. സാധാരണയായി ഭക്ഷണാവശ്യങ്ങള്‍ക്ക് ഇവയെ ഉപയോഗിക്കാറില്ലെങ്കിലും വന്‍തോതില്‍ ലഭിച്ചതിനെ തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇത് ചെറിയ തോതില്‍ ഭക്ഷിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മീന്‍ തീറ്റയുണ്ടാക്കുന്ന കേന്ദ്രങ്ങളിലേക്കാണ് ഇവ വലിയ തോതില്‍ കയറ്റിപ്പോകുന്നത്. എന്തുകൊണ്ടാണ് ഇവയുടെ  ലഭ്യത വർധിച്ചതെന്നതിനെക്കുറിച്ച് പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com