ADVERTISEMENT

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴകിട്ടിയത് പാലക്കാട് ജില്ലയില്‍. സാധാരണ ലഭിക്കേണ്ടതിനെക്കാള്‍  നാല്‍പ്പത്തി രണ്ട് ശതമാനം അധികം മഴയാണ് ജില്ലയില്‍ പെയ്തത്.  സംസ്ഥാനത്താകമാനം പതിമൂന്ന് ശതമാനം അധികം മഴ കിട്ടിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന നാല് ദിവസം കൂടി കേരളത്തില്‍ പരക്കെ മഴകിട്ടും.

കാലവര്‍ഷത്തിന്‍റെ അവസാന രണ്ടാഴ്ചയിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ അധികം മഴ കിട്ടിയതായി കാലാവസ്ഥാ കേന്ദ്രത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1885 മില്ലീ മീറ്റര്‍ മഴ കിട്ടേണ്ട കാലയളവില്‍ 2130 മില്ലീ മീറ്റര്‍ മഴയാണ് പെയ്തതത്. ഏറ്റവും കൂടുതല്‍ മഴകിട്ടിയത് പാലക്കാടാണ്  42 ശതമാനം അധികം. മലപ്പുറവും കോഴിക്കോടും കണ്ണൂരുമാണ് മഴ കൂടുതല്‍ കിട്ടിയ മറ്റ് മൂന്ന് ജില്ലകള്‍. കോഴിക്കോട് 37, മലപ്പുറത്ത് 23 കണ്ണൂരില്‍ 20 ശതമാനം വീതം അധികം മഴ ലഭിച്ചു. മഴക്കണക്കില്‍ ഏറ്റവും പിറകില്‍ ഇടുക്കിയാണ്. ഈ കാലയളവില്‍ കിട്ടേണ്ടതിനെക്കാള്‍ 11 ശതമാനം മഴയാണ് ജില്ലയില്‍ കുറഞ്ഞത്.

വന്‍പ്രളയദുരന്തം നേരിട്ട വയനാട്ടിലും അഞ്ച് ശതമാനം മഴ കുറഞ്ഞു. ജൂണില്‍ പൊതുവെ സംസ്ഥാനത്ത് മഴ കുറവായിരുന്നു. ജൂലൈയില്‍ ചില ജില്ലകളില്‍ ശക്തിപ്പെട്ടെങ്കിലും ഒാഗസ്റ്റ് ആദ്യ ആഴ്ചവരെ 30 ശതമാനം മഴക്കുറവാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ഒാഗസ്റ്റ് ഏഴുമുതലുള്ള ഒരാഴ്ചക്കാലത്തെ തീവ്രമഴയാണ് മഴക്കണക്കിലെ കുറവ് നികത്തിയത്. വരുന്ന നാല് ദിവസം കൂടി പരക്കെ മഴലഭിക്കും. അതിന് ശേഷം മഴയില്‍ കുറവുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com