ADVERTISEMENT

അറബിക്കടലിൽ ഗുജറാത്ത് തീരത്തിനു മുകളിലായി രൂപംകൊണ്ട തീവ്രന്യൂനമർദത്തെത്തുടർന്ന് നാളെ മുതൽ കേരളത്തിൽ മഴ വീണ്ടും ശക്തമാകാൻ ഇടയുണ്ടെന്ന് കാലാവസ്ഥാവകുപ്പ്. നാളെ ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. 25ന് തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.

ഗുജറാത്തിലെ വെരാവെൽ തീരത്തുനിന്ന് 150 കിലോമീറ്റർ അകലെയാണ് ന്യൂനമർദം. ഇത് ഇന്ന് അതിതീവ്ര ന്യൂനമർദമായി ശക്തിപ്രാപിക്കുകയും നാളെ ചുഴലിക്കാറ്റായി മാറി ഒമാൻ തീരത്തേയ്ക്ക് സഞ്ചരിക്കുമെന്നുമാണ് മുന്നറിയിപ്പ്. അറബിക്കടലിന്റെ വടക്കുകിഴക്കൻ അറബിക്കടലിലും ഗുജറാത്ത് തീരത്തും മീൻ പിടിക്കാൻ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രപ്രദേശ് തീരത്തിനടുത്തായി രൂപം കൊണ്ടുകൊണ്ടിരിക്കുന്ന ന്യൂനമർദത്തിന്റെ പ്രഭാവം കാരണം കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ട്.  സെപ്റ്റംബർ 25 ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്. 

യെലോ അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകൾ 

സെപ്റ്റംബർ 23 - മലപ്പുറം, ഇടുക്കി

സെപ്റ്റംബർ 25 - മലപ്പുറം,  ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട,  കൊല്ലം, തിരുവനന്തപുരം

സെപ്റ്റംബർ 26 - കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്,  വയനാട്, മലപ്പുറം, പാലക്കാട്‌, ഇടുക്കി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com