ADVERTISEMENT
cycle-rally-held-to-raise-awareness-about-climate-change1
ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിയും മലയാള മനോരമ ഫാസ്റ്റ് ട്രാക്കും മണർകാട് സെന്റ് മേരീസ് കോളജിലെ എൻസിസി, എൻഎസ്എസ് യൂണിറ്റുകളും ക്യുആർഎസും ചേർന്നു കാലാവസ്ഥ വ്യതിയാന ബോധവൽകരണത്തിനായി നടത്തിയ സൈക്കിൾ റാലി

നിങ്ങളെന്റെ സ്വപ്നങ്ങളും ബാല്യവും കവർന്നു. എല്ലാ ജൈവ വ്യവസ്ഥകളും തകരുന്നു. എന്നിട്ടും പ്രതീക്ഷതേടി ഞങ്ങൾ ചെറുപ്പക്കാരുടെ അടുത്തുവരാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു എന്നു യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ ലോകനേതാക്കളൊടു ചോദിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൺബെർഗിന്റെ നയങ്ങൾക്ക് പിന്തുണയർപ്പിച്ച് സൈക്കിൾ റാലി നടത്തി കോട്ടയത്തെ കോളജ് വിദ്യാർഥികളും. 

  

cycle-rally-held-to-raise-awareness-about-climate-change
ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിയും മലയാള മനോരമ ഫാസ്റ്റ് ട്രാക്കും മണർകാട് സെന്റ് മേരീസ് കോളജിലെ എൻസിസി, എൻഎസ്എസ് യൂണിറ്റുകളും ക്യുആർഎസും ചേർന്നു കാലാവസ്ഥ വ്യതിയാന ബോധവൽകരണത്തിനായി നടത്തിയ സൈക്കിൾ റാലി

ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിയും മലയാള മനോരമ ഫാസ്റ്റ് ട്രാക്കും മണർകാട് സെന്റ് മേരീസ് കോളജിലെ എൻസിസി, എൻഎസ്എസ് യൂണിറ്റുകളും ക്യുആർഎസും ചേർന്നു കാലാവസ്ഥ വ്യതിയാന ബോധവൽകരണത്തിനായി സൈക്കിൾ റാലി നടത്തി. വിദ്യാർഥി പരിസ്ഥിതി കൂട്ടായ്മ നായിക ഗ്രേറ്റ ട്യുൻബെർഗിന്റെ പോരാട്ടത്തെ ഏറ്റെടുത്ത്, രാജ്യാന്തര തലത്തിൽ 20 മുതൽ ആരംഭിച്ച ഗ്ലോബൽ ക്ലൈമറ്റ് സ്ട്രൈക്കിന്റെ ഭാഗമായാണു സൈക്കിൾ റാലി നടത്തിയത്. മണർകാട് സെന്റ് മേരീസ് കോളജിൽ നിന്ന് ആരംഭിച്ച റാലി എൻസിസി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എൻ.വി.സുനിൽകുമാറും എംജി സർവകലാശാല എൻഎസ്എസ് പ്രോഗ്രാം കോഓർഡിനേറ്റർ പ്രഫ.എംജെ.മാത്യുവും ചേർന്നു ഫ്ലാഗ് ഓഫ് ചെയ്തു. 

മണർകാട് സെന്റ് മേരീസ് എച്ച്എസ്എസ്, ഗിരിദീപം ബഥനി എച്ച്എസ്എസ്, മൗണ്ട് കാർമൽ എച്ച്എസ്എസ്, എംഡി സെമിനാരി എച്ച്എസ്എസ്, എംടി സെമിനാരി എച്ച്എസ്എസ്, മരിയൻ സീനിയർ സെക്കൻ‍ഡറി സ്കൂൾ, ബസേലിയസ് കോളജ് എന്നിവിടങ്ങളിൽ സന്ദർശിച്ച സംഘം ബിസിഎം കോളജിലാണു റാലി അവസാനിപ്പിച്ചത്. തുടർന്നു നടന്ന സമാപന സമ്മേളനം എൻസിസി കേരളാ ബറ്റാലിയൻ 16കെ കമാൻഡിങ് ഓഫിസർ കേണൽ സുനിർ ഖാത്രി ഉദ്ഘാടനം ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com