ADVERTISEMENT

കാലവർഷത്തോടൊപ്പം ഇക്കുറി പെയ്‌തിറങ്ങിയത് മഴയുടെ ചരിത്രത്തിലെ ചില റെക്കോഡുകളും. തുടക്കമാസമായ ജൂണിൽ ദീർഘകാല ശരാശരിയുടെ 30 ശതമാനത്തോളം കുറഞ്ഞിട്ടും ബാക്കിയുള്ള 3 മാസം കൊണ്ട് കുറവ് നികത്തിയെടുക്കുകയും വാർഷിക ശരാശരിയേക്കാൾ കൂടുതൽ മഴ കിട്ടുകയും ചെയ്‌തു. 88 വർഷങ്ങൾക്കു ശേഷമാണ് ഇത്. 2019 മൺസൂണിനു പിന്നെയുമുണ്ട് പ്രത്യേകതകൾ: 1996 നു ശേഷം (119 ശതമാനം) ഏറ്റവും കൂടുതൽ ദീർഘകാല ശരാശരി മഴ ലഭിക്കുന്ന ഓഗസ്‌റ്റ് മാസം (115 ശതമാനം). 1917 നുശേഷം (165 ശതമാനം) ഏറ്റവും കൂടുതൽ മഴ കിട്ടുന്ന സെപ്‌റ്റംബർ മാസം (152 ശതമാനം). 2010 നു ശേഷം അവസാന 3 മാസങ്ങളിലും ദീർഘകാല ശരാശരിയേക്കാൾ കൂടുതൽ മഴ കിട്ടിയ വർഷം.

ഓഗസ്‌റ്റ്–സെപ്‌റ്റംബർ മാസങ്ങളിലെ ആകമാന മഴ (ക്യുമുലേറ്റീവ്) 1983 നു ശേഷം (142 ശതമാനം) കൂടുതലായി ലഭിച്ച വർഷം (130 ശതമാനം). 1994 നു ശേഷം ലഭിക്കുന്ന ഏറ്റവും കൂടിയ മഴയാണ് ഈ വർഷത്തേത്. രണ്ടും 110 ശതമാനം അധികം. 88 സെമീ ശരാശരി മഴയാണ് ഇക്കുറി രാജ്യവ്യാപകമായി ലഭിച്ചതെന്ന് മൺസൂൺ സമാപ്‌ത അവലോകന റിപ്പോർട്ടിൽ ഇന്ത്യൻ കാലാവസ്‌ഥാ കേന്ദ്രം (ഐഎംഡി) വ്യക്‌തമാക്കി. രാജ്യമാകെയുള്ള 36 കാലാവസ്‌ഥാ ഡിവിഷനുകളിൽ 2 ഇടത്ത് തീവ്രമഴയും 10 ഇടത്ത് അധികമഴയും 19 ഇടത്ത് ശരാശരിമഴയും ഹരിയാന, ഡൽഹി ഉൾപ്പെടെ 5 ഇടത്ത് കുറവു മഴയുമാണ് ലഭിച്ചത്.

വടക്കു–കിഴക്കൻ സംസ്‌ഥാനങ്ങളിൽ കഴിഞ്ഞ 18 വർഷമായി മൺസൂൺ കുറയുന്ന പ്രവണത തുടരുകയാണ്. 1950 മുതൽ 1985 വരെയും ഇവിടെ മൺസൂൺ കുറവായിരുന്നു. ജൂൺ 1 മുതൽ സെപ്‌റ്റംബർ 30 വരെയാണ് രാജ്യത്തെ തെക്കു പടിഞ്ഞാറൻ മൺസൂൺ കാലമെങ്കിലും ഈ വർഷം മഴ രണ്ടാഴ്‌ച കൂടി നീളുമെന്ന് ഇന്ത്യൻ കാലാവസ്‌ഥാ കേന്ദ്രം (ഐഎംഡി) വ്യക്‌തമാക്കി. കേരളമടക്കമുള്ള ചില സംസ്‌ഥാനങ്ങളിൽ വടക്കു–കിഴക്കൻ തുലാമഴയുടെ രൂപത്തിൽ മഴ നവംബറിലേക്കും നീളാൻ സാധ്യതയുണ്ട്. കേരളത്തിലെ പല അണക്കെട്ടുകളും 72 ശതമാനം വരെ നിറഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ശരാശരി തുലാമഴ കൂടി ലഭിക്കുന്നതോടെ പല ഡാമുകളും പുതിയ റൂൾ കേർവ് നിയമം അനുസരിച്ചു നേരത്തെ തന്നെ തുറക്കേണ്ടി വന്നേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com