ADVERTISEMENT

മഞ്ഞുകാലത്തിന്റെ വരവറിയിച്ച് കശ്മീര്‍ താഴ്‌വരകളില്‍ മഞ്ഞ് വീഴ്ചയാരംഭിച്ചു. ജമ്മുവിലെ ഗുല്‍മാര്‍ഗിലാണ് ആദ്യ മഞ്ഞു വീഴ്ചയുടെ ദൃശ്യാനുഭവം സഞ്ചാരികള്‍ക്ക് ആസ്വദിക്കാനായത്.‌‌ സഞ്ചാരിളെ മഞ്ഞണിയിക്കാന്‍ തയാറെടുക്കുകയാണ് കശ്മീര്‍ താഴ്‌വര. ഗുല്‍മാര്‍ഗില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ തൂവിപ്പെയ്യുകയാണ് മഞ്ഞ്. തുടക്കത്തില്‍തന്നെ ഇങ്ങനെ മഞ്ഞ് പൊഴിയുന്നത് അപൂര്‍വമാണ്.

‌മഞ്ഞിന്റെ കൂമ്പാരത്തില്‍ തിമിര്‍ത്താസ്വദിക്കാന്‍ സഞ്ചാരികള്‍ കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷ. ഇവിടെ വന്ന് മടങ്ങുന്നവര്‍ നല്‍കുന്ന സന്ദേശവും അതു തന്നെയാണ്. വരണം മഞ്ഞിന്റെ ഈ പറുദീസയിലേക്കെന്ന്. ‌‌ജമ്മുവിലെ പൂഞ്ച്, രജൗരി ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുഗൾ റോഡിൽ കനത്ത മഞ്ഞുവീഴ്ച കാരണം ഗതാഗതം തടസ്സപ്പെട്ടു.

English Summary: Gulmarg receives first snowfall of season.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com