വളരുന്ന നഗരം പെരുകുന്ന പ്രളയം; കാലാവസ്ഥാ വ്യതിയാനം വിരൽ ചൂണ്ടുന്നത്? ​

Flooding and Climate Change
പ്രതീകാത്മക ചിത്രം
SHARE

കാലാവസ്ഥയിലുണ്ടായ മാറ്റം പോലെ ഭൂവിനിയോഗത്തിലുണ്ടായ മാറ്റവും പ്രളയങ്ങളുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്. അശാസ്ത്രീയമായി വളർന്നു െപരുകുന്ന നഗരങ്ങൾ പ്രളയങ്ങൾക്ക് ശക്തി കൂട്ടുന്നു. പുഴകളെയും തണ്ണീർത്തടങ്ങളെയും ഞെക്കിഞെരുക്കിയാണ് ഓരോ നഗരത്തിന്റെയും വികസനം.

നാട്ടിൻപുറങ്ങളിലെ മരങ്ങളുടെ സ്ഥാനത്ത് നഗരങ്ങളിൽ  കോണ്‍ക്രീറ്റ് െകട്ടിടങ്ങളാണ് തലയുയർത്തി നിൽക്കുന്നത്. മിക്ക കെട്ടിടങ്ങളും വീടുകളും മതിലുകൾ കെട്ടി തിരിച്ചിട്ടു മുണ്ടാകും. മഴ പെയ്തിറങ്ങുന്ന വെള്ളത്തിന് ജലാശയങ്ങളിലേക്ക്  ഒഴുകിപ്പോകാനുള്ള വഴികളെയാണ് ഇത് തടസ്സപ്പെടുത്തുന്നത്. കഴിഞ്ഞ വർഷം കേരളത്തിലുണ്ടായ പ്രളയത്തിൽ നഗരങ്ങൾ വെള്ളത്തിലായതിന് ഒരു കാരണം ഇതായിരുന്നു. 

മരുഭൂമിയിലെ െവള്ളപ്പൊക്കം

അപൂർവമായി മാത്രം മഴ പെയ്യുന്ന പ്രദേശങ്ങളാണ് മരുഭൂമികൾ. വർഷത്തിൽ 25 സെന്റിമീറ്ററിൽ താഴെ മാത്രം മഴ കിട്ടുന്ന പ്രദേശങ്ങളെയാണ് ഈ കൂട്ടത്തിൽ പെടുത്താറ്. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് പലപ്പോഴും മരുഭൂമികളിൽ മഴ പെയ്യുക. എന്നാൽ, പതിവിനു വിപരീതമായി പെരുമഴ പെയ്ത് മരുഭൂമിയിലും പ്രളയമുണ്ടാകുന്ന അവസ്ഥയാണ് ഇന്നുള്ളത്. 

2018ലും 19ലും ജൂലൈയിൽ പെയ്ത അതിതീവ്രമഴയിൽ ഗുജറാത്തിലെയും രാജസ്ഥാനിലെയും മരുഭൂമികളിൽ വലിയ വെള്ളപ്പൊക്കമുണ്ടായി. സമീപത്തു താമസിക്കുന്ന നൂറുകണക്കിനാളുകളുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഇത് കാലാവസ്ഥാ വ്യതിയാനത്തിന്റെ  നേര്‍ഫലമാണോ എന്ന കാര്യത്തിൽ ശാസ്ത്രീയ പഠനങ്ങൾ നടന്നിട്ടില്ല. തീവ്രകാലാവസ്ഥാ പ്രതിഭാസങ്ങൾ ( ഉണ്ടാക്കാവുന്ന ആപത്തുകളിലേക്കാണ് ഇത്തരം സംഭവങ്ങൾ വിരൽ ചൂണ്ടുന്നത്. 

2018 ഇന്ത്യയ്ക്ക് ഏറ്റവും ക്രൂരമായ വർഷമാകുമെന്ന് ലോക ബാങ്ക് മുന്നറിയിപ്പുണ്ടായിരുന്നു. ചൂടിലും മഴയിലും ഉണ്ടാകുന്ന വൻ വ്യത്യാസം ഇന്ത്യയിലെ 600 ദശലക്ഷം ജനങ്ങളെ ദുരിതത്തിലാക്കുമെന്നായിരുന്നു മുന്നറിയിപ്പ്. 2018 ഓഗസ്റ്റിൽ കേരളത്തിലുണ്ടായ മഹാപ്രളയമടക്കമുള്ള പ്രകൃതിദുരന്തങ്ങൾ ഇത് ശരിവച്ചു.

English Summary : Flooding and Climate Change

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
FROM ONMANORAMA