ADVERTISEMENT

ബംഗാൾ ഉൾക്കടലിൽ രൂപം പ്രാപിച്ച അതിശക്തമായ ചുഴലിക്കാറ്റ് ‘ബുൾബുൾ’ മണിക്കൂറിൽ 135 കി.മീ വേഗത്തിൽ ബംഗാൾ– ബംഗ്ലദേശ് തീരങ്ങളിൽ ആഞ്ഞു വീശി. ഇന്നലെ രാവിലെ മുതൽ പെയ്ത കനത്ത മഴയിലും കാറ്റിലും 2 പേർ മരിച്ചു. മഴക്കെടുതിയിൽ ഒഡീഷയിൽ ഒരാളും കൊൽക്കത്ത നഗരത്തിലെ പ്രശസ്തമായ ക്ലബിൽ മരം കടപുഴകി വീണ് ഒരാളുമാണ് മരിച്ചത്. നഗരവും പരിസര പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. മരങ്ങൾ വീണ് ഒട്ടേറെ സ്ഥലങ്ങളിൽ ഗതാഗതം സ്തംഭിച്ചു. മുൻകരുതൽ എന്ന നിലയിൽ കൊൽക്കത്ത വിമാനത്താവളം ഇന്നലെ വൈകിട്ട് 6 മുതൽ ഇന്നു രാവിലെ 6 വരെ അടച്ചിട്ടു. സർവീസുകൾ റദ്ദാക്കി. 

കാറ്റ് കനത്ത നാശം വിതയ്ക്കുമെന്ന പ്രവചനത്തെത്തുടർന്ന് സർക്കാർ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഏതു അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണെന്നു മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ദേശീയ– സംസ്ഥാന ദുരന്ത നിവാരണ സേനകളെ വിന്യസിച്ചിട്ടുണ്ട്. തീര മേഖലയിൽ നിന്നു 1.2 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. 

ബംഗാൾ–ഒഡീഷ തീരത്ത് മത്സ്യബന്ധനം നിരോധിച്ചു. ഒഡീഷ തീരങ്ങളിൽ കാറ്റ് കനത്ത നാശം വിതച്ചു. മരങ്ങളും വൈദ്യുത തൂണുകളും കടപുഴകി. ജഗത്‍സിങ്പുർ, കേന്ദ്രപ്പാറ, ഭദ്രക് ജില്ലകളിലാണ് നാശനഷ്ടങ്ങളേറെയും. ദേശീയ ദുരന്തനിവാരണ സേനയും ഒഡീഷ ദ്രുതകർമ സേനയും രംഗത്തുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 3000 പേരെ ഒഴിപ്പിച്ചു. ചുഴലിക്കാറ്റ് ഭീതിയെത്തുടർന്ന് ബംഗ്ലദേശ് 18 ലക്ഷം പേരെ ഒഴിപ്പിച്ചു. 

English Summary: Cyclone Bulbul makes landfall in West Bengal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com